0%

Chapter Title : തറവാട്ടിലെ നിധി 6 [അണലി]

Author : അണലി Read All Parts 17.5K

“ആരാ...”

ഞാൻ തിരക്കിയപ്പോൾ അവൾ ചിരിച്ചു... എന്റെ തൊട്ടു മുന്നിലായി അവളുടെ കാലുകൾ കാണാം... തുണിയുടെ ഇറക്കം മുട്ടിനു തൊട്ടു താഴെ വരെ മാത്രം... നനഞ്ഞ തുണി അവളുടെ കാലുകളിൽ ഒട്ടി കിടക്കുന്നു...

“എന്താ ശ്രീഹരി... പെണ്ണുങ്ങളെ ആദ്യമായി കാണുന്നത് പോലൊരു നോട്ടം...”

“എന്റെ പേരെങ്ങനെ....”

“കേട്ടു.... ഗ്രാമത്തിൽ പറഞ്ഞു കേട്ടു...”

“ഞാനെങ്ങനെ... വെള്ളത്തിൽ...”

“അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടേ... ശ്രീഹരി എങ്ങനെ വെള്ളത്തിൽ വീണു എന്ന്.... ഞാൻ നോക്കുമ്പോൾ ശ്രീഹരി വെള്ളത്തിൽ കിടന്ന് കൈയും കാലുമിട്ട് അടിക്കുന്നു... ഞാൻ ചാടി പിടിച്ചു കേറ്റി...”

“ആരാ....”

“ഇവിടുത്തെ ഗ്രാമത്തിൽ ഉള്ളൊരു പെണ്ണാണെ.... ഇഷ്ടമുള്ളവർ യാമിയെന്ന് വിളിക്കും...”

“എനിക്കു പോണം.... അന്വഷിക്കും തറവാട്ടിൽ....”

“ശ്രീഹരി എന്തിനാ ഇവിടെ വന്നത്...”

“മയിൽപീലി പെറുക്കാൻ...”

“എന്നിട്ടു മയിൽപീലി എവിടെ...”

“അത്... വെള്ളത്തിൽ പോയി...”

“ദേ.... ഇവിടെ മയിൽപീലി കിടപ്പുണ്ടല്ലോ...”

അവൾ പെട്ടന്നു തന്നെ ഞങ്ങൾക്ക് അരികിൽ നിന്നും ഒരു കെട്ട് മയിൽപീലി എടുത്തു നീട്ടി... ഇത് ഞാൻ തപ്പിയപ്പോൾ കിട്ടിയില്ലലോ... ഇതെവുടുന്നാ ഇത്രയും എണ്ണം... അവൾ നീട്ടിയ മയിൽപീലി കെട്ട് ഞാൻ കൈയിൽ വാങ്ങി... നദിയുടെ തീരത്തുകൂടെ അവൾ തിരിഞ്ഞു നടന്നു... നനഞ്ഞ കുപ്പായത്തിലൂടെ വിരിഞ്ഞ നിതംബതിന്റെ ചലനം ഞാൻ നോക്കിയിരുന്നു... തലയുടെ വശത്തു ഞാൻ കൈ ഓടിച്ചു നോക്കിയപ്പോളൊരു നീറ്റൽ തോന്നി...

കൈ തിരിച്ചെടുത്തു നോക്കിയപ്പോൾ അതിൽ രക്തം പെറ്റിയിരിക്കുന്നു... എന്തോ തലയിൽ തട്ടി എന്നത് ഉറപ്പാണ്, പക്ഷെ എന്ത്... നദിയുടെ അരികിലായി മരങ്ങൾ ഒന്നുമില്ലാ... ഇനി ആരെങ്കിലും അടിച്ചത് ആവുമോ... ആര്... എന്നോടർക്കാ കൊല്ലാൻ ശ്രെമിക്കാൻ മാത്രം വെറുപ്പ്..

💬 Comments

View all comments