Chapter Title : തറവാട്ടിലെ നിധി 6 [അണലി]
“ദേ... ശ്രീ മിണ്ടാതെ ഇരുന്നോണം... അല്ലേൽ തന്നെ എനിക്കു നല്ല ചൊറിഞ്ഞു ഇരിക്കുവാ... വെറുതെ ആ സുധിയെ വിളിക്കാൻ വെച്ചേക്കുന്ന തെറി ഇയാള് വാങ്ങി കൂട്ടെല്ലേ...“
”ഇനി എന്ത് ചെയ്യും...“
”എനിക്കു അറിയില്ലാ...“
തല ഉയർത്തി എന്നെ നോക്കി മീര പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... അതെനിക്കു സഹിക്കാൻ പറ്റുനില്ലായിരുന്നു...
”ഞാൻ പോയി സുധിയോടൊന്നു സംസാരിച്ചു നോക്കിയാലോ...“
ഞാനത് പറഞ്ഞപ്പോളൊരു നിമിഷം മീര ആലോചിച്ചു ഇരുന്നു...
”ഞാനും വരാം.... നാളെ പോവാം...“
അതും പറഞ്ഞ് മീര എഴുന്നേറ്റു അടുക്കളയുടെ ഭാഗത്തേക്ക് പോയി... അടുത്ത ദിവസം രാവിലെ തന്നെ ഇറങ്ങാൻ തന്നെ ഇറങ്ങാൻ തീരുമാനിച്ചു... ഞാൻ വഴിയിൽ പോയി കുറേ നേരം നിന്ന് കഴിഞ്ഞപ്പോളാണ് മീര വന്നത്... ഒരു ഇളം റോസ് നിറമുള്ള സാരിയാണ് അവളുടെ വേഷം... നെറ്റിയിൽ ചെറിയൊരു ചന്ദനകുറിയും... അവളുടെ കൂടെ നടക്കുന്നത് തന്നെയൊരു ഭാഗ്യമായി എനിക്ക് തോന്നി... കുറച്ചു നേരം മൗനമായി നടന്ന ശേഷമവൾ മിണ്ടാൻ തുടങ്ങി...
“ശ്രീയുടെ തല വേദന മാറിയോ...”
“മാറി.... സുധിയുടെ വീട്ടിലേക്കുള്ള വഴി അറിയാമോ...”
“അറിയാം.... പണ്ടു വാസു ചേട്ടൻ വയ്യാതെ കിടന്നപ്പോൾ ഞാൻ ഉഷ വല്യമ്മയുടെ കൂടെ പോയിട്ടുണ്ട്...”
“കുറേ നടക്കാനുണ്ടോ...”
“എന്താ നടക്കാൻ മടിയാണോ.... ചിറ്റില്ലത്തിലെ കൊച്ച് തമ്പുരാന്.....”
“അതല്ലാ.... കുറേ ദൂരമുണ്ടേൽ നന്നായി...”
“അതെന്താ...”
“മീരയുടെ കൂടെയിങ്ങനെ നടക്കാമെല്ലോ...”
“ശ്രീയുടെ ഈ സൂക്കേടിനു മാത്രമൊരു മാറ്റവും ഇല്ലല്ലോ...”
“ഇല്ലാ...”
“നല്ല അടി കിട്ടുമ്പോൾ മാറും...”
അവൾ പറഞ്ഞപ്പോൾ ഞാൻ മറുപടി പറഞ്ഞില്ലാ... വെറുതെ അവളുമായി അടി ഉണ്ടാക്കാൻ നിൽക്കേണ്ട എന്ന് തോന്നി..
“തനിക്കി യമുനയുണ്ടെനൊക്കെ വിശ്വാസമുണ്ടോ...”
വിഷയം മാറ്റാനായി ഞാൻ ചോദിച്ചു...
“ദൈവമുണ്ടെങ്കിൽ ഇങ്ങനുള്ള ഹീനമായ ശക്തികളും കാണും ശ്രീ...”
“അച്ഛമ്മയെ പോലെയുള്ളതാണോ...”
ഞാൻ പറഞ്ഞപ്പോൾ അവൾ ചിരി അടക്കി പിടിച്ചു മുന്നോട്ട് നടന്നു... കവല എത്തിയപ്പോൾ എനിക്കു കുറച്ചു മുൻപിലായി കേറിയാണ് മീര നടന്നത്... എന്റെ കൂടെ നടക്കുന്നത് അവൾക്ക് ഇത്ര നാണക്കേടാണോ... ആ ഇന്നത്തെ കാലമല്ലേ... ആളുകൾ ഓരോന്ന് പറയേണ്ട എന്നോർത്താവും...
അവിടെ നിന്നും കുറേ ദൂരം കൂടെ നടന്നിട്ടാണ് സുധിയുടെ വീട്
💬 Comments
View all comments