0%

Chapter Title : തറവാട്ടിലെ നിധി 6 [അണലി]

Author : അണലി Read All Parts 17.5K

കാര്യം അറിയാൻ...

വാസുവിനെ കണ്ടപ്പോൾ വായിൽ കിടന്ന മുറുക്കാനൊരു കൊളാമ്പിയിൽ തുപ്പിയിട്ടു അച്ഛമ്മ തിരക്കി,

“എന്താ വാസു.... ഇപ്പോൾ നിന്റെ മോനെ കാണുന്നില്ല... വല്ല ദീനവുമാണോ...”

“അല്ല... അവനൊരു കല്യാണം ഞാനങ്ങു ഉറപ്പിച്ചു... ആദ്യത്തെ പത്രം ഇവിടെ തന്നെ തരണമെന്ന് തോന്നി... ഇവിടുത്തെ കഞ്ഞി കുറേ കുടിച്ചത് അല്ലേ ഞാൻ...”

അത് പറയുമ്പോൾ വാസു ചേട്ടന്റെ ശബ്ദത്തിലെ അമർഷമെത്ര ഒളിപ്പിച്ചു വെച്ചെങ്കിലും ഒരൽപ്പം പുറത്തു വന്നു.... പക്ഷെ അച്ഛമ്മക്ക് അത് മനസ്സിലായില്ല എന്ന് തോന്നി... ഇത് കേട്ട ഞാൻ ശെരിക്കും ഞെട്ടി... സുധിക്കു വേറെ കല്യാണമോ... അപ്പോൾ മീനാക്ഷി... ഇതിനു സുധി സമ്മതിച്ചോ...

“എവിടെയൊള്ള പെണ്ണാ.....”

അച്ഛമ്മ തിരക്കി....

“കുറച്ചു തെക്കു നിന്നാ.... വകയിലൊരു ബന്ധുവാ... പെട്ടന്നു അങ്ങ് ഉറപ്പിച്ചു...”

“നന്നായി.... പിള്ളേരെ അധികം നിർത്തി വഷളാക്കാതെ പിടിച്ചു കെട്ടിച്ചു വിടണം.... ആട്ടെ എന്നാ കല്യാണം...”

“വൃശ്ചികം നാലിനു രാവിലെ പത്തു മണിക്കാണ് മുഹൂർത്തം...”

“ഇതിപ്പോൾ തുലാം തീരാറായില്ലേ...”

“ഉവ്വാ.... അവർക്കു എടുപിടീന് കാര്യങ്ങൾ നടത്തണമെന്നാ... ഇത് കഴിഞ്ഞാൽ പിന്നെ നല്ല മുഹൂർത്തം ഉടനെയില്ല....”

“എല്ലാം നല്ലപടിയെ നടക്കട്ടെ.... ഇവിടുന്നു സമയമുള്ള ആരെയെങ്കിലും പറഞ്ഞു വിടാം...”

“ആട്ടെ.... ഇറങ്ങുവാ...”

“നിന്നാൽ ഒരു കട്ടൻ ഇടാൻ പറയാം...”

“വേണ്ട....”

തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ വാസു പറഞ്ഞു... ഇതറിയുമ്പോൾ മീനാക്ഷി എന്ത് ചെയ്യുമെന്ന പേടിയാരുന്നു എനിക്ക്... ഞാൻ വീടിന് അകത്തു കയറിയപ്പോൾ കോണിപടിയുടെ ചോട്ടിൽ നിന്നും മീര എന്നെ എന്താ എന്ന് കൈ കാട്ടി ചോദിച്ചു... വാസു ചേട്ടൻ പറഞ്ഞ കാര്യം എങ്ങനെ മീരയോട് പറയുമെന്ന് ആലോചിച്ചു ഞാനവളുടെ അടുത്തേക്കു

💬 Comments

View all comments