Chapter Title : തറവാട്ടിലെ നിധി 6 [അണലി]
കുഞ്ഞൻ കല്ലുകൾ കൊണ്ടെന്റെ പുറവും തുടയുമെല്ലാം മുറിഞ്ഞിരുന്നു... പക്ഷെയെന്റെ ശ്രെദ്ധ മൊത്തം ചുറ്റും കൂടിയ ആളുകൾക്കു മുന്നിൽ ഷഡി പുറത്തു ഞാൻ കിടക്കുന്നതോർത്തായിരുന്നു... നെരങ്ങി എഴുനേറ്റിരുന്നു ഞാനെന്റെ മുണ്ടിൽ പിടിച്ചു വലിച്ചു നോക്കി, പക്ഷെ അയാളതു ശക്തമായി ചവുട്ടി പിടിച്ചു വെച്ചിരുന്നു... മീര ശക്തമായി അയാളുടെ കാലിൽ ചവുട്ടിയപ്പോൾ ഞാനെന്റെ മുണ്ട് വലിച്ച് ഊരിയെടുത്തു... ചുറ്റും നോക്കി നിൽക്കുന്നവർ ചിരിക്കുകയാണോ... ഞാൻ പെട്ടന്നു തന്നെ മുണ്ട് ചുറ്റി ഉടുത്തു..
“എടാ.... അയ്യപ്പാ... നീയിത് എന്താ കാണിക്കുന്നെ..”
നാട്ടുകാരുടെ ഇടയിൽ നിന്നും അവിടേക്കു കയറി വന്ന് രാജൻ വല്യച്ഛൻ അയ്യപ്പനോട് ചോദിച്ചു...
“രാജൻ മുതലാളിയോട് അയ്യപ്പൻ പറഞ്ഞതാണേ.... ആ പെണ്ണിനെ ഞാൻ കെട്ടുമെന്ന്.... എന്റെ ക്ഷമ നശിച്ചാൽ ഞാനങ്ങു ചിറ്റില്ലത്തിലേക്കു വന്ന് പെണ്ണിനെ പിടിച്ചെടുത്തു കൊണ്ട് പോവും...“
”എടാ എല്ലാം പരിഹരിക്കാം.... നീ വഴിയിൽ വെച്ചു വെറുതെ പിള്ളേരുടെ മെക്കട്ടു കേറാതെ പോയെ...“
രാജൻ വല്യച്ഛനത് പറഞ്ഞപ്പോൾ അയ്യപ്പൻ തിരിഞ്ഞു..... തിരിച്ചു നടക്കുന്നതിനിടയിലെന്നെ ഒന്ന് നോക്കി... രാജൻ വല്യച്ഛനും മീരയും കൂടെ എന്നെ പിടിച്ചു ഒരു ഓട്ടോയിൽ കയറ്റി വീട്ടിലേക്കു വിട്ടു... എന്റെ കൂടെ മീരയുമുണ്ടായിരുന്നു... ഇടക്ക് അവളെന്നെ സഹതാപത്തോടെ നോക്കി... എന്റെ കണ്ണുകൾ നാണക്കേട് കാരണം ഞാൻ അടച്ചു പിടിച്ചു....
മനസ്സിൽ വീണ്ടും വീണ്ടും അയ്യപ്പന്റെ മുഖവും നാട്ടുകാരുടെ ചിരിയും മാറി മാറി വന്നു... അന്ന് വീട്ടിലെല്ലാവരും ഇതിനെ കുറിച്ച് അറിഞ്ഞു... പോലീസിൽ കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരായിരുന്നു കൂടുതലും, പക്ഷെ കേസ് കൊടുത്താൽ അയ്യപ്പന്റെ വാശി കൂടത്തെയൊള്ളു എന്ന് രാജൻ വല്യച്ഛൻ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി...
തുടരും.....
💬 Comments
View all comments