Chapter Title : തറവാട്ടിലെ നിധി 6 [അണലി]
പൊക്കി... ഒരു നിമിഷമെന്റെ കാലുകൾ നിലത്തു നിന്നും ഉയർന്നെന്നു തോനുന്നു....
“വിടടോ അവനേ....”
മീര അയാളുടെ കൈയിൽ അടിച്ചു കൊണ്ട് പറഞ്ഞു...
“എടാ പീറ ചെക്കാ.... പെണ്ണിന്റെ തൊലി വെളുപ്പ് കണ്ട് നീ അയ്യപ്പന്റെ അടുത്തു കൊണക്കാൻ വന്നാൽ വെട്ടി രണ്ട് തുണ്ടമാക്കി കളയും...”
അതും പറഞ്ഞ് അയ്യപ്പനെന്നെ പുറകിലേക്ക് പിടിച്ചു തള്ളി.... അയാളുടെ ഒരു കാൽ പാതമെന്റെ മുണ്ടിന്റെ തുമ്പിൽ ചവുട്ടി പിടിച്ചാണ് തള്ളിയത്... ഞാൻ നിലത്തേക്ക് മറിഞ്ഞു വീണപ്പോളെന്റെ മുണ്ട് പറിഞ്ഞു പോയിരുന്നു... നിലത്തു വീണപ്പോൾ ഷർട്ടും കീറി അവിടെ കിടന്ന കുഞ്ഞൻ കല്ലുകൾ കൊണ്ടെന്റെ പുറവും തുടയുമെല്ലാം മുറിഞ്ഞിരുന്നു... പക്ഷെയെന്റെ ശ്രെദ്ധ മൊത്തം ചുറ്റും കൂടിയ ആളുകൾക്കു മുന്നിൽ ഷഡി പുറത്തു ഞാൻ കിടക്കുന്നതോർത്തായിരുന്നു... നെരങ്ങി എഴുനേറ്റിരുന്നു ഞാനെന്റെ മുണ്ടിൽ പിടിച്ചു വലിച്ചു നോക്കി, പക്ഷെ അയാളതു ശക്തമായി ചവുട്ടി പിടിച്ചു വെച്ചിരുന്നു... മീര ശക്തമായി അയാളുടെ കാലിൽ ചവുട്ടിയപ്പോൾ ഞാനെന്റെ മുണ്ട് വലിച്ച് ഊരിയെടുത്തു... ചുറ്റും നോക്കി നിൽക്കുന്നവർ ചിരിക്കുകയാണോ... ഞാൻ പെട്ടന്നു തന്നെ മുണ്ട് ചുറ്റി ഉടുത്തു..
“എടാ.... അയ്യപ്പാ... നീയിത് എന്താ കാണിക്കുന്നെ..”
നാട്ടുകാരുടെ ഇടയിൽ നിന്നും അവിടേക്കു കയറി വന്ന് രാജൻ വല്യച്ഛൻ അയ്യപ്പനോട് ചോദിച്ചു...
“രാജൻ മുതലാളിയോട് അയ്യപ്പൻ പറഞ്ഞതാണേ.... ആ പെണ്ണിനെ ഞാൻ കെട്ടുമെന്ന്.... എന്റെ ക്ഷമ നശിച്ചാൽ ഞാനങ്ങു ചിറ്റില്ലത്തിലേക്കു വന്ന് പെണ്ണിനെ പിടിച്ചെടുത്തു കൊണ്ട് പോവും...“
”എടാ എല്ലാം പരിഹരിക്കാം.... നീ വഴിയിൽ വെച്ചു വെറുതെ പിള്ളേരുടെ മെക്കട്ടു കേറാതെ പോയെ...“
രാജൻ വല്യച്ഛനത് പറഞ്ഞപ്പോൾ അയ്യപ്പൻ തിരിഞ്ഞു..... തിരിച്ചു നടക്കുന്നതിനിടയിലെന്നെ
💬 Comments
View all comments