0%

Chapter Title : തറവാട്ടിലെ നിധി 6 [അണലി]

Author : അണലി Read All Parts 7880

മീനാക്ഷിയെ നോക്കി പറഞ്ഞു...

“എന്നിട്ടു.... ഞാൻ ഇറങ്ങി പോയാലിവിടെയുള്ളവർ ദേഷ്യം മുഴുവൻ തീർക്കുന്നതെന്റെ കൂടെ പിറപ്പിനോടും മിണ്ടാപ്രാണിയായ അമ്മയോടും ആയിരിക്കുമല്ലോ...”

മീനാക്ഷി പുറത്തു കോപം കാണിക്കാതിരിക്കാൻ നല്ലതുപോലെ ശ്രമിച്ചെങ്കിലും അവളുടെ ശബ്ദത്തിൽ ഒരു രോദനമുണ്ടായിരുന്നു.... എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു... ഞാൻ അവിടെ നിന്നും നടന്ന് അകന്നു... ഇവരുടെ പ്രശ്നങ്ങൾ മുഴുവൻ എനിക്കു പരിഹരിക്കാൻ പറ്റുന്നത്തെ ഒള്ളെന്നു തോന്നി, പക്ഷെ അത് പറയാനുള്ള ധൈര്യമെനിക്കിലായിരുന്നു...

അന്ന് വൈകിട്ടു അച്ഛനോടും ഞാൻ നടന്ന കാര്യങ്ങൾ പോയിരുന്നു പറഞ്ഞു... അത്താഴറ്റിന്റെ സമയമീ കാര്യം ഒന്നു കൂടെ അച്ഛമ്മയോട് സംസാരിക്കണമെന്ന് നിനച്ചു.. എല്ലാവരും ഊട്ടുപുരയിൽ പോയിരുന്നപ്പോൾ ഞാൻ മനസ്സിൽ അച്ഛമ്മയോട് പറയാനുള്ള കാര്യങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു... എന്റെ വെപ്രാളം കണ്ടിട്ടായിരുന്നിരിക്കണം അച്ഛൻ തന്നെ പറഞ്ഞു തുടങ്ങി..

“ഇന്ന് നമ്മുടെ വാസു വന്നിരുന്നു അല്ലേ അമ്മേ...”

“മ്മ് വന്നിരുന്നു...”

അച്ഛമ്മ ചോറിൽ നിന്നുമൊരു ഉരുള്ള ഉരുട്ടുന്നതിനു ഇടയിൽ മൂളി..

“എന്ത് പറഞ്ഞാ വന്നേ...”

“അവന് ഈ തറവാട്ടിൽ നിന്നും സംബദ്ധം വേണമത്രേ...”

“സുധി നമ്മുക്കു ചെറുപ്പം മുതൽ അറിയാവുന്ന പയ്യനല്ലേ അമ്മേ...”

“അതിന്... അരപ്പണത്തിന്റെ പൂച്ച മുക്കാൽ പണത്തിന്റെ നെയ് കുടിച്ചാലൊ... തല മറന്ന് വാസു എണ്ണ തേച്ചല്ലോ എന്നതാ എന്റെ വിഷമം..”

“അമ്മേ... പഴയ കാലമൊന്നുമല്ല ഇപ്പോൾ..”

“വീട്ടിത്തം വിളിച്ചു പറയാതെ മുരളീ.... ചിറ്റില്ലത്തിൽ വന്ന് പഴയ കിങ്കരൻ പെണ്ണ് ചോദിച്ചെന്ന് അറിഞ്ഞാൽ ആളുകൾ ചിരിക്കില്ലേ.... ഇന്നെന്താ ഞാൻ പറഞ്ഞിട്ട് സുബ്രമണി കണിയാരു വരാത്തതു... അല്ലേൽ നീ വിളിക്കാൻ മറന്നോ മുരളീ...“

”നാളെ വരും...“

”എടി.... ആരേലുമാ ലളിതയോട് ഇവിടെ വരെയൊന്ന് വരാൻ പറഞ്ഞേ...“

അച്ഛമ്മ വീണ്ടും ഭക്ഷണത്തിൽ മുഴുകിയപ്പോൾ ഉഷാമ്മ പോയി അടുക്കളയിൽ നിന്ന ലളിത ചേച്ചിയെ കൂട്ടി വന്നു...

”നിനക്ക് എതിർപ്പ് ഉണ്ടോ പെണ്ണേ, നിന്റെ മോളെ ഇവിടുത്തെ വേലക്കാരനു പിടിച്ചു കൊടുക്കാത്തതിന്... ഉണ്ടേലിപ്പോൾ പറയണം... ആരേലും ഇവൾക്കു ഞാൻ ചോദിച്ചതൊന്നു കാലും കൈയും കാട്ടി പറഞ്ഞു കൊടുക്ക്...“

അച്ഛമ്മ പറഞ്ഞത് ഉഷാമ്മയാണ് അവർക്കു പറഞ്ഞു കൊടുത്തത്.... പക്ഷെ തർജിമ ചെയ്യുന്നതിന് മുൻപ് തന്നെ അവരതു അച്ഛമ്മയുടെ ചുണ്ടിൽ നിന്നും

💬 Comments

View all comments