0%

Chapter Title : തറവാട്ടിലെ നിധി 6 [അണലി]

Author : അണലി Read All Parts 17.5K

“അതിന്... അരപ്പണത്തിന്റെ പൂച്ച മുക്കാൽ പണത്തിന്റെ നെയ് കുടിച്ചാലൊ... തല മറന്ന് വാസു എണ്ണ തേച്ചല്ലോ എന്നതാ എന്റെ വിഷമം..”

“അമ്മേ... പഴയ കാലമൊന്നുമല്ല ഇപ്പോൾ..”

“വീട്ടിത്തം വിളിച്ചു പറയാതെ മുരളീ.... ചിറ്റില്ലത്തിൽ വന്ന് പഴയ കിങ്കരൻ പെണ്ണ് ചോദിച്ചെന്ന് അറിഞ്ഞാൽ ആളുകൾ ചിരിക്കില്ലേ.... ഇന്നെന്താ ഞാൻ പറഞ്ഞിട്ട് സുബ്രമണി കണിയാരു വരാത്തതു... അല്ലേൽ നീ വിളിക്കാൻ മറന്നോ മുരളീ...“

”നാളെ വരും...“

”എടി.... ആരേലുമാ ലളിതയോട് ഇവിടെ വരെയൊന്ന് വരാൻ പറഞ്ഞേ...“

അച്ഛമ്മ വീണ്ടും ഭക്ഷണത്തിൽ മുഴുകിയപ്പോൾ ഉഷാമ്മ പോയി അടുക്കളയിൽ നിന്ന ലളിത ചേച്ചിയെ കൂട്ടി വന്നു...

”നിനക്ക് എതിർപ്പ് ഉണ്ടോ പെണ്ണേ, നിന്റെ മോളെ ഇവിടുത്തെ വേലക്കാരനു പിടിച്ചു കൊടുക്കാത്തതിന്... ഉണ്ടേലിപ്പോൾ പറയണം... ആരേലും ഇവൾക്കു ഞാൻ ചോദിച്ചതൊന്നു കാലും കൈയും കാട്ടി പറഞ്ഞു കൊടുക്ക്...“

അച്ഛമ്മ പറഞ്ഞത് ഉഷാമ്മയാണ് അവർക്കു പറഞ്ഞു കൊടുത്തത്.... പക്ഷെ തർജിമ ചെയ്യുന്നതിന് മുൻപ് തന്നെ അവരതു അച്ഛമ്മയുടെ ചുണ്ടിൽ നിന്നും വായിച്ചു മനസ്സിലാക്കിയെന്ന് എനിക്കു തോന്നി... അവര് അച്ഛമ്മയെ എതിർത്തില്ല.... പിന്നെയിനി വേറെ ആര് എതിർത്തിട്ടും കാര്യവുമില്ലായിരുന്നു...

ഞാൻ മുഖം കഴുകാൻ പുറത്തു ഇറങ്ങി ഇതിനെ കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ തൊടിയിലൂടെ ആരോ ഓടുന്നതു പോലെ തോന്നി... ഞാൻ ചാടി അകത്തു കയറി... പക്ഷെ അത് ഞാനാരോടും പറയാൻ പോയില്ലാ... അല്ലേൽ തന്നെ എല്ലാവരും നല്ലതു പോലെ പേടിച്ചാണ് ഇരിക്കുന്നത്... ഒന്നുമില്ലേലും ഞാനൊരു പുരുഷനല്ലേ, ഇങ്ങനെ പേടിച്ചാലോ... നാണക്കേട്... ഞാൻ മുറിയിൽ പോയി പുതച്ചു മൂടി കിടന്നു...

കിടക്കുന്നതിനു മുൻപ് കട്ടിലിന്റ അടിയിലും മേശയുടെ പുറകിലുമൊക്കെ വെറുതെയൊന്നു

💬 Comments

View all comments