Chapter Title : തറവാട്ടിലെ നിധി 7 [അണലി]
പ്രശ്നങ്ങളെല്ലാം തീരുമോ... ഏഹ്... തീരുമോ...”
“ഞാനാണ് ശ്രീ പ്രശ്നം.... ഞാൻ കാരണമാ ഈ തറവാടിന്റെ സൽപ്പേര് പോകാൻ തുടങ്ങുന്നത്...”
“ഒലക്ക.... തറവാടിന്റെ സൽപ്പേര്... നീ തൂങ്ങിയാൽ നിന്റെ അമ്മയും പെങ്ങളും എങ്ങനെ സഹിക്കും... ഏഹ്... ബുദ്ധിയില്ലാത്തവളെ... വേറെ എന്തൊക്കെ വഴി ഉണ്ട്...”
“എന്ത് വഴി ശ്രീ...”
“സുധി കൂടെ ഇല്ലാതെ നിനക്ക് ഒരു കൊച്ചിനെ തനിയെ വളർത്താൻ പറ്റിലേടി... എന്റെ അമ്മ എന്നെ തനിയെ വളർത്തിയതാ അതുകൊണ്ട് എനിക്കറിയാം...”
“അതുപോലെ ആണോ ശ്രീ ഇത്....”
അവൾ കരയുന്നതിന് ഇടയിൽ പറഞ്ഞു..
“ഇതെന്താ വല്ല കൊമ്പുമുള്ള ഗർഭമാണോ...”
“ഇവിടെ വേറെ ആരേലും അറിയുമ്പോളെന്നെ അടിചെറക്കും.... അത് കൂടെയെന്റെ അമ്മയും അനിയത്തിയും കാണാൻ ഞാൻ ഇട വരുത്തില്ലാ...”
“അതൊന്നും ഉണ്ടാവില്ലാ.... ഞാനൊരു വഴി കണ്ടിട്ടുണ്ട്...”
“എന്ത് വഴി ശ്രീ...”
“ആദ്യമിത് ഗർഭം തന്നെയാണെന്നു ഉറപ്പ് വരട്ടെ... എന്നിട് പറയാം... നീയിപ്പോൾ പോയി കിടക്കാൻ നോക്ക്...”
ഞാൻ പറഞ്ഞത് കേട്ടവൾ വീട്ടിലേക്ക് നടന്നു.... അവൾ കെട്ടിയ കയർ അഴിച്ചു കളഞ്ഞിട്ട് ഞാനും പത്തായ പുരയുടെ താഴെ ഇറങ്ങി.... എനിക്ക് പെട്ടന്നു നല്ല ഉറക്ക ഷീണം തോന്നി... ഞാൻ വേഗം മുറിയില്ലേക്കു ശബ്ദമൊന്നും ഉണ്ടാക്കാതെ ചെന്ന് കട്ടിലിലേക്ക് വീണു...
ഞാൻ മുറിയിൽ നിന്നും പുറത്തോട്ടു നടക്കുന്നു... എന്റെ മുറി തന്നെയെന്ന് ഉറപ്പാണ്, പക്ഷെ അതിലെ തടി മേശ പുതിയത് പോലെ ഇരിക്കുന്നു... അതിൽ വസ്ത്രമോ പുഷ്‌തകങ്ങളോ ഒന്നുമില്ലാ... ഞാൻ ശബ്ദം പുറത്തു കേൾപ്പിക്കാതെയാണ് നടക്കുന്നത്... തറവാടിനു കുറേ മാറ്റങ്ങൾ ഉണ്ട്... കോണിപടിയുടെ അടുത്തായി ഒരു ചുമരിൽ തൂക്കിയിട്ട വാളുകളിൽ നിന്നും ഞാനൊരെണ്ണം എടുത്തു അരയിലെ വള്ളിയിലുടക്കി കോണി പടി ഇറങ്ങി... ഞാൻ എന്തിനോ നേരെ നടന്ന് പോവുന്നത് അച്ഛമ്മയുടെ മുറിയിലേക്കാണ്... ശബ്ദമൊന്നും ഉണ്ടാക്കാതെ ഞാനാ വാതിൽ തുറന്നു... കട്ടിലിൽ കിടക്കുന്ന ആളെ വെക്തമായി കാണാം... അത് അച്ഛമ്മയല്ല... വേറൊരു സ്ത്രീ... നിറയെ സ്വർണ്ണ മാലയും വളകളും അണിഞ്ഞു കിടന്നുറങ്ങുന്ന വേറൊരു സ്ത്രീ... അച്ഛമ്മയെ പോലെ പ്രായമുള്ള സ്ത്രീ... ഞാൻ വീണ്ടും മുന്നോട്ട് നടന്ന് ഒരു വാതിലിന് മുന്നിലെത്തി, അത് തുറന്ന് അകത്തു കടന്നു... ഒരു
💬 Comments
View all comments