Chapter Title : തറവാട്ടിലെ നിധി 7 [അണലി]
ചെറിയ മുറി.... പക്ഷെ ഇരുട്ടു കാരണം ഒന്നും കാണാൻ പറ്റുന്നില്ല... അച്ഛമ്മയുടെ മുറിയുടെ ഉള്ളിൽ ഇങ്ങനൊരു മുറിയുണ്ടായിരുന്നോ.... ഏയ്... ഇതൊരു സ്വപ്നമല്ലേ... ഞാനാ ഇരുട്ടിൽ തപ്പി തടഞ്ഞൊരു താഴിട്ടു പൂട്ടിയ അറ കണ്ടു... എന്റെ അരയിൽ നിന്നുമൊരു താക്കോൽ എടുത്ത് ഞാനാ പെട്ടി തുറന്നു... അതിൽ അടുക്കി വെച്ചിരുന്ന മൂന്ന് പെട്ടികളിൽ ഒരെണ്ണം ഞാനെടുത്തു.... ചെറുതെങ്കിലും നല്ല ഭാരമുള്ള പെട്ടി... ഞാനതുമെടുത്തു ആ ചെറിയ ഇരുട്ടു മുറിയിൽ നിന്നും പുറത്തിറങ്ങി... ആ കട്ടിലിൽ കിടന്നിരുന്ന സ്ത്രീയുടെ അടുത്ത് ഞാൻ ചെന്നു... അവരുടെ കാലിലൊന്ന് പതിയ കൈകൊണ്ട് തൊട്ട് വണങ്ങി ഞാൻ പുറത്തിറങ്ങി.... കുറച്ചു കൂടെ മുന്നോട്ട് നടന്ന് ചെന്ന് രണ്ടാമത്തെ നാലുകെട്ടിന്റെ അടുത്ത് എത്തി... സ്വപ്നത്തിൽ അതിലും വെള്ളമുണ്ട്...ഞാനത്തിൽ നിന്നും കുറച്ചു വെള്ളം കോരിയെന്റെ മുഖം കഴുകി... നിലാവിന്റെ വെളിച്ചത്തിൽ വെള്ളത്തിലെ പ്രതിബിംബം കണ്ടു ഞാൻ ഞെട്ടി... ഞാൻ തന്നെ പക്ഷെ ഞാനല്ലാ... എന്നെ പോലെ തന്നെ പക്ഷെ കുറച്ചു കൂടെ കട്ടിക്ക് താടിയും മീശയും വന്നു.. മുടി ഉരുട്ടി പുറകിൽ കെട്ടി വെച്ചിരിക്കുന്നു... ശരീരത്തിൽ നിറയെ കട്ടിയുള്ള മാംസപേശികൾ കാണാം... മുഖം കഴുകി ഞാൻ വീണ്ടും എഴുന്നേറ്റു പെട്ടിയും കൈയിലെടുത്തു നടന്നു... അടുക്കള വാതിലിന്റെ കുറ്റി തുറന്ന് പുറത്തിറങ്ങി നേരെ പത്തായ പുരയുടെ അരികിലേക്കു നടന്നു... അതിന്റെ അടുത്തായിയുള്ള ലായത്തിൽ ചെന്ന് കയറി... അവിടെ കിടന്നൊരു കറുത്ത കുതിരയെന്റെ നടത്തം കേട്ടപ്പോൾ തല ഉയർത്തി നോക്കി... ഞാനത്തിന്റെ അടുത്ത് ചെന്നപ്പോളത് ഉയർന്നു നിന്നു... അവിടെ അടുത്തായി ഇരുന്നൊരു പര്യാണം എടുത്ത് കുതിരയുടെ മേലേൽ വെച്ച് മുറുക്കി... ഞാനതിന്റെ ജീനി അഴിച്ചു കൈയിൽ പിടിച്ചുകൊണ്ട് അതിന്റെ മുകളിൽ കയറി ഇരുന്നു... പരിചിതം എന്നോണം കുതിര ലായത്തിൽ നിന്നും പുറത്തിറങ്ങി... ഞാനതിനെ നദിയുടെ അടുത്തേക്കു പോവുന്ന വഴിയെ തെളിച്ചു.... അതിന്റെ കുളമ്പടി ശബ്ദം... ഡും ഡും ഡും... എന്നെന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു...
മുഖത്ത് നല്ല വെയിലടിച്ചപ്പോളാണ് ഞാൻ ഉണ്ണർന്നത്...
തുടരും.....
💬 Comments
View all comments