0%

Chapter Title : തറവാട്ടിലെ നിധി 7 [അണലി]

Author : അണലി Read All Parts 16K

നടക്കുന്നത് കണ്ടത്.. ആദ്യമത് പ്രേതമാണോ എന്നോർത്ത് ഒന്ന് ഭയനെങ്കിലും അത് മീനാക്ഷിയുടെ രൂപമാണെന്ന് തോന്നി... ഞാൻ റൂമിൽ നിന്നുമിറങ്ങി പതുക്കെ താഴെ ഇറങ്ങി അടുക്കള വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു... നിലാവിന്റെ വെളിച്ചത്തിൽ ഞാൻ പത്തായ പുര ലക്ഷ്യമാക്കി നടന്നു... പത്തായ പുരയുടെ അകത്തു കയറിയപ്പോൾ മുഴുവൻ ഇരുട്ടായിരുന്നു... മീനാക്ഷി എന്തിനാ ഈ രാത്രിയിലിവിടെ വന്നെ... ഇനി വീണ്ടും സുധി അവളെ കാണാൻ വന്നോ.. കോണിപടിയുടെ മുകളിൽ നിന്നും ചെറുതായി കണ്ട നിലാവിൽ ഞാൻ അവിടേക്കു നടന്നു... മുകളിൽ കയറിയപ്പോൾ പണ്ട് സുധിയേയും മീനാക്ഷിയേയും ഞാൻ കണ്ട മുറിയിൽ നിന്നും എന്തോ നിരക്കുന്ന ശബ്ദം കേട്ട് ഞാൻ അവിടേക്കു ചെന്നു...
മുറിയിൽ കടന്നപ്പോൾ ഞാൻ ഞെട്ടി... ഒരു പഴയ മേശയുടെ പുറത്തു കയറി നിന്ന് മച്ചിലൊരു കയർ കെട്ടുന്ന മീനാക്ഷി.... അതിന്റെ അറ്റതായി ഒരു കുരുക്ക് മീനാക്ഷിയുടെ കഴുത്തിൽ കിടക്കുന്നു...

“മീനാക്ഷി...... ഇറങ്ങടി താഴെ...”

എന്നെ കണ്ട് ഞെട്ടി നിന്ന അവളോട് ഞാൻ ഉറക്കെ പറഞ്ഞു.... അവൾ ഒരു നിമിഷം ആലോചിച്ച ശേഷം കഴുത്തിൽ നിന്നും കുരുക്ക് ഊരി മാറ്റി താഴെയിറങ്ങി...

“ശ്രീ ഞാൻ...”

“മിണ്ടി പോവരുത് നീ.... നീ ജീവനൊടുക്കിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ... ഏഹ്... തീരുമോ...”

“ഞാനാണ് ശ്രീ പ്രശ്നം.... ഞാൻ കാരണമാ ഈ തറവാടിന്റെ സൽപ്പേര് പോകാൻ തുടങ്ങുന്നത്...”

“ഒലക്ക.... തറവാടിന്റെ സൽപ്പേര്... നീ തൂങ്ങിയാൽ നിന്റെ അമ്മയും പെങ്ങളും എങ്ങനെ സഹിക്കും... ഏഹ്... ബുദ്ധിയില്ലാത്തവളെ... വേറെ എന്തൊക്കെ വഴി ഉണ്ട്...”

“എന്ത് വഴി ശ്രീ...”

“സുധി കൂടെ ഇല്ലാതെ നിനക്ക് ഒരു കൊച്ചിനെ തനിയെ

💬 Comments

View all comments