0%

Chapter Title : തറവാട്ടിലെ നിധി 7 [അണലി]

Author : അണലി Read All Parts 7107

പറഞ്ഞു..

“വിശപ്പില്ലാ...”

“മുരളി വല്യച്ഛൻ തിരിച്ചു വന്നോളും... ശ്രീ വന്ന് മര്യാദക്ക് ഭക്ഷണം കഴിച്ചേ...”

അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ പോയി ഭക്ഷണം കഴിച്ചു... ബാക്കി എല്ലാവരും കഴിച്ചു പോയിരുന്നതു കൊണ്ട് എനിക്ക് മീര തന്നെ ഭക്ഷണം വിളമ്പി തന്നു... രണ്ടു മൂന്ന് ദിവസം പൂർണമായും യാമിയുടെ കാര്യം മറന്നുവെന്ന് തന്നെ പറയാം... അത് കഴിഞ്ഞൊരു ദിവസം യാമിയെ തപ്പി ഇറങ്ങുമ്പോൾ കാണുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു... പക്ഷെയെന്നെ ആശ്ചര്യപെടുത്തി യാമിയാ പുൽമേട്ടിൽ ഉണ്ടായിരുന്നു...

“ശ്രീ ഇന്ന് വന്നല്ലോ....”

ദൂരെ നിന്നും ഞാൻ വരുന്നത് മനസ്സലാക്കി എന്നോണമവൾ തല തിരിച്ചു എന്നോട് ചോദിച്ചു...

“രണ്ട് ദിവസം മുഴുവൻ പ്രശ്നങ്ങൾ ആയിരുന്നു... അതുകൊണ്ടാ....”

അവളുടെ അടുത്ത് എത്തുമ്പോൾ ഞാൻ പറഞ്ഞു..

“അത് സാരമില്ലാ.... വന്നല്ലോ.. അതുമതി...”

“യാമിയെന്നും ഇവിടെ വന്നു നോക്കിയിരുന്നോ...”

“ഇന്ന് വെറുതെ ഒന്ന് ഇറങ്ങിയതാ...”

“നന്നായി കൃത്യ സമയത്ത് തന്നെ ആണല്ലോ...”

ഞാൻ ചിരിച്ചു കൊണ്ടു പുല്ലിലേക്കു ഇരുന്നു...

“എന്തായിരുന്നു ശ്രീയുടെ പ്രശ്നങ്ങൾ പറ കേൾക്കട്ടെ...”

“അച്ഛനെന്തോ ഉൾവിളി തോന്നി സന്ന്യാസ ജീവിതം തിരഞ്ഞെടുത്തു കാശിക്കു പോയി... അത് തന്നെ ഇപ്പോളത്തെ പ്രശ്നം...”

“പാപങ്ങൾ കഴുകി കളയാൻ അങ്ങനൊരു യാത്ര നല്ലതല്ലേ...”

“അച്ഛന് അതിനുമാത്രമെന്ത് പാപം ചെയ്യാനാ...”

“പൂർവികരുടെ പാവങ്ങൾക്കും തലമുറ പരിഹാരം ചെയ്യണം ശ്രീ...”

“അതൊക്കെ ഇരിക്കട്ടെ.... ഇയാൾക്ക് കാമുകനോ പ്രേമമോ എന്തേലുമുണ്ടോ...”

“പണ്ട്..... എപ്പോഴോ...”

“ആഹാ... അത് കൊള്ളാലോ... ആളെ കാണാൻ എങ്ങനെയാരുന്നു... നല്ല മസിലൊക്കെ ഉണ്ടായിരുന്നോ...”

“ആളെ കാണാൻ ശ്രീയേ പോലെയായിരുന്നു...”

എന്നെ ചൂണ്ടി കാണിച്ച് അവൾ പറഞ്ഞിട്ടു ചിരിച്ചു... പെണ്ണ് വളയുമെന്ന് എനിക്കു തോന്നി... എന്റെ അടുത്തായി ഇരുന്ന അവളുടെ മടിയിൽ വന്ന് ഒരു ഉണങ്ങിയ ഇല വീണിരുന്നു.... ഒരു പരീക്ഷണമെന്നോണം ഞാനാ ഇല കൈകൊണ്ട് തൂത്തു കളഞ്ഞു... അവളുടെ മുഖത്ത് രാസമാറ്റമൊന്നുമില്ലാ എന്ന് കണ്ടപ്പോൾ എനിക്കു ആശ്വാസമായി... അടുത്തത് എന്ത് ചെയ്യണമെന്ന് ആലോചിച്ചു ഞാൻ പതുക്കെ അവളുടെ അരയിൽ കെട്ടിയ കയറിൽ ഒന്ന് പിടിച്ചു നോക്കി...

“ഇത് നല്ല മുറുകി ആണെല്ലോ കിടക്കുന്നത്... വേദനിക്കില്ലേ...”

“ഇല്ലാ... ശീലമായി...”

അവളെന്റെ കൈ പിടിച്ചു

💬 Comments

View all comments