Chapter Title : തറവാട്ടിലെ നിധി 7 [അണലി]
എന്തേലും കുഴപ്പമുണ്ടായോ കുട്ട്യേ.... അതുപോലെ തന്നെ മുന്നോട്ടും... എല്ലാമാരയാനും തണ്ടിന്മേൽ, ചങ്കരമാരയാൻ തൊണ്ടിന്മേലെന്ന അവസ്ഥയായില്ലേ എന്റെ മുരളിക്കു...”
അച്ഛമ്മ ഒന്ന് നെടുവീർപ്പിട്ടു പറഞ്ഞു...
“അതല്ലമ്മാ ഞാൻ പറഞ്ഞെ.... മില്ലെങ്കിലും ഞങ്ങളുടെ പേരിൽ തന്നിരുന്നേൽ കുഴപ്പമില്ലായിരുന്നു... ഊണും ഉറക്കവും കളഞ്ഞെന്റെ ആൺ പിറന്നോൻ അവിടെ കിടന്നു കുറേ കഷ്ടപ്പെട്ടതാ.... അതിന്റെ ദണ്ണമെനിക്കുണ്ടെന്നു തന്നെ കൂട്ടിക്കോ...“
വല്യമ്മ സാരിയുടെ തുമ്പ് എടുത്തു മുഖം തുടച്ചു കൊണ്ട് പറഞ്ഞു... അച്ഛമ്മ അതിനു മറുപടി ഒന്നും പറഞ്ഞില്ലാ... രണ്ട് ദിവസം കഴിയുമ്പോൾ തിരിച്ചു വരുമെന്ന വിശ്വാസത്തിൽ ഞങ്ങളിലിരുന്നു...
ഉച്ചക്ക് മീനാക്ഷിയെന്നെ ഭക്ഷണം കഴിക്കാൻ വന്ന് വിളിച്ചെങ്കിലും ഞാൻ വിശപ്പില്ലയെന്ന് പറഞ്ഞവളെ മടക്കി അയച്ചു... പക്ഷെ കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും വാതിലിൽ തട്ടു കേട്ടു ഞാൻ തുറന്നു നോക്കിയപ്പോൾ മീരയായിരുന്നു അത്..
“ശ്രീ വന്ന് ഭക്ഷണം കഴിക്ക്...”
കുറച്ചു അധികാര ശബ്ദം കലർത്തിയവൾ പറഞ്ഞു..
“വിശപ്പില്ലാ...”
“മുരളി വല്യച്ഛൻ തിരിച്ചു വന്നോളും... ശ്രീ വന്ന് മര്യാദക്ക് ഭക്ഷണം കഴിച്ചേ...”
അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ പോയി ഭക്ഷണം കഴിച്ചു... ബാക്കി എല്ലാവരും കഴിച്ചു പോയിരുന്നതു കൊണ്ട് എനിക്ക് മീര തന്നെ ഭക്ഷണം വിളമ്പി തന്നു... രണ്ടു മൂന്ന് ദിവസം പൂർണമായും യാമിയുടെ കാര്യം മറന്നുവെന്ന് തന്നെ പറയാം... അത് കഴിഞ്ഞൊരു ദിവസം യാമിയെ തപ്പി ഇറങ്ങുമ്പോൾ കാണുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു... പക്ഷെയെന്നെ ആശ്ചര്യപെടുത്തി യാമിയാ പുൽമേട്ടിൽ ഉണ്ടായിരുന്നു...
“ശ്രീ ഇന്ന് വന്നല്ലോ....”
ദൂരെ നിന്നും ഞാൻ വരുന്നത് മനസ്സലാക്കി എന്നോണമവൾ തല തിരിച്ചു എന്നോട് ചോദിച്ചു...
“രണ്ട് ദിവസം മുഴുവൻ പ്രശ്നങ്ങൾ ആയിരുന്നു...
💬 Comments
View all comments