Chapter Title : തറവാട്ടിലെ നിധി 7 [അണലി]
കണ്ടില്ലല്ലോ.....“
ഹരി അകത്തേക്കു കേറാൻ തുടങ്ങിയ എന്നെ നോക്കി ചോദിച്ചു.... ഇവനെന്തിനാ മീരയെ അന്വഷിക്കുന്നെ... പിന്നെ നമ്മുടെ പാട്ടുകാരിയല്ല.... എന്റെ പാട്ടുകാരി.... ഒരു മൈരൻ ഹരികൃഷ്ണൻ... അവനെ മനസ്സിൽ തെറി പറഞ്ഞ് മുഖത്തു ചിരി വിടർത്തി ഞാൻ അകത്തേക്കു പോയി... അടുക്കളയിലും തൊടിയിലുമൊന്നും മീരയെ കാണാത്തപ്പോൾ എനിക്കു സമാധാനമായി... അങ്ങനെ ഹരി മൈരനെന്റെ പെണ്ണിനെ കാണേണ്ട... എന്നെ കാളും കാണാൻ ഭംഗിയുള്ള അവനെ പേടിച്ചിട്ടൊന്നുമല്ല.... വെറുതെ ചെറിയൊരു ഭയം... ഹരി തിരിച്ചു പോയി കുറേ കഴിഞ്ഞാണ് ഞാൻ മീരയെ കാണുന്നത്... ആദ്യം ഞാൻ മീരയെ കണ്ട ഇടവഴിയുടെ കലുങ്കിൽ ഇരിക്കുന്ന മീനാക്ഷിയും അവളുടെ അരികിലായി നിൽക്കുന്ന മീരയും... മീനാക്ഷി ഇടക്ക് കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു... ഞാൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ രണ്ടു പേരും സംസാരം നിർത്തി...
“എന്താണ് ചേച്ചിയും അനിയത്തിയും കൂടെ വെയിൽ കൊള്ളാൻ ഇരിക്കുവാണോ...”
“ശ്രീ... ചൊറിയാതെ പോവുന്നുണ്ടോ.... അല്ലേൽ തന്നെ മനുഷ്യന്റെ മൂട്ടിൽ തീ പിടിച്ചു ഇരിക്കുവാ...”
മീര നിലത്തേക്കു കൈ ചൂണ്ടി പറഞ്ഞു...
“എന്ത് പെറ്റിയെന്ന് പറ....”
അത് ചോദിച്ചു കഴിഞ്ഞാണ് ഞാൻ ഓർത്തത് ഇന്നലെ സുധിയുടെ കല്യാണമായിരുന്നെല്ലോ എന്ന്.... അതിന്റെ വിഷമത്തിലാവും, പക്ഷെ ഇന്നലെ പോലും ഇത്ര വിഷമം ഇവളുമാർക്ക് ഇല്ലാരുന്നെല്ലോ... പിന്നെന്തു പെറ്റി...
“ഒന്നുമില്ല.... ഇയാളൊന്ന് പോയേ...”
മീര വീണ്ടുമെന്നെ നോക്കി ചീറി...
“ഇയാൾ പറയാൻ മനസ്സുണ്ടേൽ പറഞ്ഞാൽ മതി.... അല്ലാതെ പിന്നെ എന്റെ സഹായം ചോദിച്ചു വന്നാൽ ഞാൻ മൈൻഡ് ചെയ്യില്ലാ... എന്തേലുമുണ്ടേലിപ്പോൾ പറയണം...”
ഞാനത് പറഞ്ഞപ്പോൾ മീരയും മീനാക്ഷിയും തമ്മിൽ കുറച്ചു നേരം നോക്കി നിന്നു...
അതിനു ശേഷം മീരയെന്റെ കൈയിൽ പിടിച്ചു വലിച്ചു ഇടവഴിയിലൂടെ മുന്നോട്ട് കൊണ്ടുപോയി... കുറച്ചു ദൂരം ചെന്നിട്ടവൾ നിന്നു..
“ശ്രീ ഞാൻ പറയാൻ പോവുന്ന കാര്യം വേരാരോടെങ്കിലും പറഞ്ഞാൽ തന്നെ ഞാൻ തട്ടും...”
ഒരു വിരൽ എന്റെ നെഞ്ചിൽ വെച്ചവൾ ശബ്ദം താഴ്ത്തി പറഞ്ഞു...
“ഞാനാരോടും പറയില്ലാ.... കാര്യം പറ...”
ഞാനും അതേ ശബ്ദത്തിൽ തിരിച്ചു ചോദിച്ചു...
“നമുക്ക് ഒന്നു കൂടെ പോയി സുധിയോട് സംസാരിക്കണം...”
“എന്ത് സംസാരിക്കാൻ.... അവന്റെ കല്യാണം കഴിഞ്ഞില്ലേ... അന്ന്
💬 Comments
View all comments