0%

Chapter Title : തറവാട്ടിലെ നിധി 7 [അണലി]

Author : അണലി Read All Parts 7110

സംസാരിക്കാൻ പോയത് തനിക്കു ഓർമ്മ്യില്ലേ...”

“അത്.... അത് പിന്നെ....”

“എന്താണെന്നു പറ മീരേ....”

“ഇയാളോട് ഞാനിത് എങ്ങന്യാ പറയുക...”

“വായും കൊണ്ട്..... മര്യാദക്ക് കാര്യം പറ...”

“അത് മീനാക്ഷി ചേച്ചിയിന്ന് കുറച്ചു തവണ ശർദിച്ചു...”

“നിന്റെ കപ്പളങ്ങാ തോരൻ കൂട്ടിയിട്ടാവും....”

“ദേ ശ്രീ.... എന്നെ കൊണ്ട് താൻ വെറുതെ....”

അവൾ പല്ലുകൾ കടിച്ച് അവിടെ നിന്നു തുള്ളി...

“സോറി... നീ കാര്യം പറ... എന്തിനാ മീനാക്ഷി ശർദിച്ചേ.... എന്തേലും വൈയായ്ക ഉണ്ടോ....”

“അത് ചേച്ചിക്ക്..... മാസമുറയും തെറ്റി ഇരിക്കുവാ.... അതു കൊണ്ടൊരു സംശയം...”

“എന്ത് സംശയം....”

അവളുടെ മറുപടി എന്താവുമെന്ന് ഊഹിച്ചു നോക്കിയപ്പോൾ തന്നെ എന്റെ കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി.... അല്ല... ഞാനെന്തിനാ വിറക്കുന്നെ... സുധി അല്ലേ വിറക്കേണ്ടേ...

“ഇയാൾ പൊട്ടനാണോ...”

“പൊട്ടൻ നിന്റച്ഛൻ....”

“ദേ ശ്രീ.....”

“നീ പറയാൻ വന്നത് പറ....”

“ചേച്ചി ഗർഭിണിയാണോ എന്നൊരു സംശയം....”

“എന്റമ്മേ......”

ഞാൻ തലയ്ക്കു കൈയും കൊടുത്ത് ചുറ്റുമതിലിന്റെ പുറത്തേക്ക് അമർന്നു.... എന്റെ പ്രവർത്തികൾ കണ്ടപ്പോൾ കുറച്ചു മാറിയിരുന്ന മീനാക്ഷി കരയാൻ തുടങ്ങി...

“ഇതാണ് പ്രശ്നം.... ഒരു സാദ്ധ്യത മാത്രമാണ്... പക്ഷെയിനി അങ്ങനെ വെല്ലോം ആയാൽ എന്ത് ചേയ്യുമെന്നോർത്താ ഒരു പേടി...”

“ഹമ്മോ....”

ഞാൻ കുറച്ചധികം വായു അന്തരീക്ഷത്തിൽ നിന്നുമെടുത്തു വിഴുങ്ങി, മൂക്കിലൂടെ പുറത്തേക്കു വിട്ടു...

“ഇതിന് ഇയാളെന്തിനാ ഇത്ര വേവലാതി പെടുന്നത്... ഇയാളുടെ കുഞ്ഞൊന്നുമല്ലല്ലോ....”

“ആരുനെങ്കിൽ എനിക്കിത്ത്ര ടെൻഷൻ ആവില്ലാരുന്നു.... ഇതിപ്പോൾ വീട്ടിലോ നാട്ടിലോ അറിഞ്ഞാൽ...”

“ഒരു സംശയമുണ്ടെന്നെ പറഞ്ഞോളു.... ഉറപ്പില്ല.... പക്ഷെ എങ്കിലും സുധിയോട് ഒന്ന് പറയെണ്ടേ...”

“പുള്ളിടെ കല്യാണം കഴിഞ്ഞ സ്ഥിതിക്കു എങ്ങനെയാ.... വീട്ടിൽ പോയി...”

“വീട്ടിൽ പോവേണ്ട.... ഇവിടെ അടുത്ത് പന്ത് കളിക്കുന്ന പിള്ളേരെ വിട്ട് ഇങ്ങോട്ടു വിളിപ്പിക്കാം...”

മീര ആലോച്ചു നിന്നുകൊണ്ട് പറഞ്ഞു... ഏതായാലും സുധിയോട് നാളെ സംസാരിക്കാമെന്ന് ഞാനും അവൾക്കു വാക്ക് കൊടുത്തു... അടുത്ത ദിവസം ഞങ്ങൾ രണ്ടുപേരും ഗ്രൗണ്ടിൽ പോയി സുധിയെ കാത്തു നിന്നു... കുറച്ചു നേരം കഴിഞ്ഞപ്പോൾ സുധിയൊരു യമഹാ ബൈക്കിൽ അവിടേക്കു വരുന്നത് കണ്ടു.... കല്യാണത്തിന് സ്ത്രീധനമായി സുധിക്കൊരു ബൈക്ക് കിട്ടിയെന്ന് കല്യാണം കൂടാൻ പോയി

💬 Comments

View all comments