Chapter Title : തറവാട്ടിലെ നിധി 7 [അണലി]
അതിന് വന്നപ്പോൾ വെറുതെ ഇവിടെ വരെയൊന്ന് കേറിയിട്ടു പോവാമെന്ന് വിചാരിച്ചു...”
‘അത് നന്നായി... അല്ലേ അമ്മേ...“
അടുത്ത് നിന്ന വല്യമ്മ ഒരു ചാര് കസേരയിൽ ഇരിക്കുന്ന അച്ഛമ്മയെ നോക്കി ചോദിച്ചപ്പോൾ അച്ഛമ്മ തലയാട്ടി അതേ എന്ന് വച്ചു...
”നമ്മുടെ പാട്ടുകാരിയെ ഇന്ന് കണ്ടില്ലല്ലോ.....“
ഹരി അകത്തേക്കു കേറാൻ തുടങ്ങിയ എന്നെ നോക്കി ചോദിച്ചു.... ഇവനെന്തിനാ മീരയെ അന്വഷിക്കുന്നെ... പിന്നെ നമ്മുടെ പാട്ടുകാരിയല്ല.... എന്റെ പാട്ടുകാരി.... ഒരു മൈരൻ ഹരികൃഷ്ണൻ... അവനെ മനസ്സിൽ തെറി പറഞ്ഞ് മുഖത്തു ചിരി വിടർത്തി ഞാൻ അകത്തേക്കു പോയി... അടുക്കളയിലും തൊടിയിലുമൊന്നും മീരയെ കാണാത്തപ്പോൾ എനിക്കു സമാധാനമായി... അങ്ങനെ ഹരി മൈരനെന്റെ പെണ്ണിനെ കാണേണ്ട... എന്നെ കാളും കാണാൻ ഭംഗിയുള്ള അവനെ പേടിച്ചിട്ടൊന്നുമല്ല.... വെറുതെ ചെറിയൊരു ഭയം... ഹരി തിരിച്ചു പോയി കുറേ കഴിഞ്ഞാണ് ഞാൻ മീരയെ കാണുന്നത്... ആദ്യം ഞാൻ മീരയെ കണ്ട ഇടവഴിയുടെ കലുങ്കിൽ ഇരിക്കുന്ന മീനാക്ഷിയും അവളുടെ അരികിലായി നിൽക്കുന്ന മീരയും... മീനാക്ഷി ഇടക്ക് കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു... ഞാൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ രണ്ടു പേരും സംസാരം നിർത്തി...
“എന്താണ് ചേച്ചിയും അനിയത്തിയും കൂടെ വെയിൽ കൊള്ളാൻ ഇരിക്കുവാണോ...”
“ശ്രീ... ചൊറിയാതെ പോവുന്നുണ്ടോ.... അല്ലേൽ തന്നെ മനുഷ്യന്റെ മൂട്ടിൽ തീ പിടിച്ചു ഇരിക്കുവാ...”
മീര നിലത്തേക്കു കൈ ചൂണ്ടി പറഞ്ഞു...
“എന്ത് പെറ്റിയെന്ന് പറ....”
അത് ചോദിച്ചു കഴിഞ്ഞാണ് ഞാൻ ഓർത്തത് ഇന്നലെ സുധിയുടെ കല്യാണമായിരുന്നെല്ലോ എന്ന്.... അതിന്റെ വിഷമത്തിലാവും, പക്ഷെ ഇന്നലെ പോലും ഇത്ര വിഷമം ഇവളുമാർക്ക് ഇല്ലാരുന്നെല്ലോ... പിന്നെന്തു പെറ്റി...
“ഒന്നുമില്ല.... ഇയാളൊന്ന് പോയേ...”
മീര
💬 Comments
View all comments