Chapter Title : തറവാട്ടിലെ നിധി 8 [അണലി]
തുറന്ന് എഴുനേറ്റ് ഇരുന്നപ്പോൾ മീര പുറകോട്ട് മാറി.. ചുറ്റും നിന്ന ആളുകൾ പോയപ്പോൾ ഞാൻ എഴുനേറ്റ് അവളുടെ പുറകെ നടക്കാൻ തുടങ്ങി...
“മീര...”
“എന്നാ...”
“സോറി... ഞാൻ അറിയാതെ...”
“പോക്കിറിതരം കാണിച്ചിട്ട് ബാക്കി ഉള്ളവരെ പേടിപ്പിക്കുകയും ചെയ്തു...”
“അപ്പോൾ എന്തോ.... എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല.... അതുകൊണ്ടാ...”
“നിയന്ത്രിക്കാൻ പറ്റിയില്ല പോലും.... അയ്യേ... എന്ത് വിശ്വസിച്ച ഇയാളുടെ കൂടെ എവിടെയേലും വരുന്നത്... അഭാഷൻ...”
“സോറി.... ഇനി ഇങ്ങനെ ഉണ്ടാവില്ലാ...”
“എങ്കിൽ തനിക്കു കൊള്ളാം...”
അവൾ തിരിഞ്ഞു നിന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് ഒലിക്കുന്നത് കണ്ടിട്ടാവും അവളുടെ മുഖത്ത് ഒരു മമത കാണാൻ പറ്റി.... എങ്കിലും ഞാൻ ബോധം കെട്ട് കിടന്നപ്പോൾ അവൾ കരഞ്ഞല്ലോ.... ഓ... ഇനി എന്നെ കൊന്നതിനു പോലീസ് പിടിക്കുമെന്ന് ഓർത്താവും....
വീട്ടിൽ ചെന്ന ഉടനെ ഞാൻ ആർക്കും മുഖം കൊടുക്കാതെ മുറിയിൽ പോയി കിടന്നു... മുഖത്തെ പാട് കണ്ട് ആരേലും കാര്യം ചോദിച്ചാൽ മീര എല്ലാവരോടും സത്ത്യം പറഞ്ഞാലോ എന്ന് നല്ല പേടി ഉണ്ടാരുന്നു... ഏത് നേരത്താണോ അങ്ങനെ ചെയ്യാൻ തോന്നിയത്... അവൾ ആരോടേലും പറഞ്ഞാൽ എന്തൊരു നാണക്കേടാ... ഷേ....
അന്ന് വൈകിട്ട് ഭക്ഷണം കഴിച്ചികൊണ്ടിരുന്നപ്പോൾ അച്ഛമ്മ അച്ഛന്റെ കാര്യമെടുത്തിട്ടു...
“എന്റെ മുരളി ഇപ്പോൾ എവിടെയാണോ.... അവൻ എന്തേലും കഴിക്കുന്നുണ്ടാവോ.... അവനെ ഇവിടുന്ന് ആരും അന്ന്വസ്സിച്ചു പോലും പോവുന്നില്ലല്ലോ...”
“പോലീസിൽ പറഞ്ഞിട്ടില്ലേ അമ്മേ.... അവര് തിരക്കുന്നുണ്ട്...”
രാജൻ വല്യച്ഛൻ ആഹാരത്തിൽ തന്നെ ശ്രെദ്ധ കേന്ദ്രികരിച്ചു പറഞ്ഞു....
“ആവിശ്യം നമ്മുടെയല്ലേ.... പോലീസുകാരുടെ അല്ലല്ലോ...”
അച്ഛമ്മ വീണ്ടുമൊരു നെടുവീർപ്പോടെ പറഞ്ഞു...
“നമ്മൾ എവിടെയാണെന്ന് വെച്ച് പോയി തിരക്കാനാ....
💬 Comments
View all comments