0%

Chapter Title : തറവാട്ടിലെ നിധി 12 [Jack Sparrow]

Author : Jack_Sparrow Read All Parts 125.1K

പോകാൻ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല"

ഞങ്ങൾ പതിയെ പുറത്തോട്ട് ഇറങ്ങി, അവിടെ ഇപ്പോഴും എല്ലാവരും ഉണ്ട്...

"ഞാൻ ഒന്ന് ചുമച്ചു,... ഇവളെ ഒറ്റക്ക് കൊണ്ട് പോയി ആക്കുന്നത് ബുദ്ധിമുട്ടാണ്... അവളുടെ അമ്മയും അനിയത്തിയും കൂടെ പോന്നോട്ടെ..."

സന്ധ്യ വല്യമ്മക്കും ശോഭ ചിറ്റയും എന്തോ പറയാൻ ആയി തുടങ്ങിയതും അച്ഛമ്മ തന്നെ ശബ്ദം ഉയർത്തി...

"ശ്രീ അത് വേണ്ട... ഇവളെ ഒറ്റക്ക് കൊണ്ട് പോയി വിട്ടാൽ മതി..."

"അതേ മൂന്നും കൂടെ പോയാൽ പിന്നെ ഇവിടുത്തെ കാര്യങ്ങൾ പിന്നെ എങ്ങനാ" ശോഭ ചിറ്റ അച്ഛമ്മയെ പിന്തുണച്ചു പറഞ്ഞു...

"ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം, അമ്മയെ ചേച്ചിയുടെ കൂടെ വിടണം..." മീര ഉറച്ച സ്വരത്തിൽ പറഞ്ഞു...

ഞാൻ ഉഷമ്മയെ നോക്കി... കാര്യം മനസ്സിലാക്കി അവർ പറഞ്ഞു.. "അമ്മേ അവളെ ഒറ്റക്ക് എവിടേലും ആക്കി വല്ല കടും കയ്യും ചെയ്താൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല, ഇവിടുത്തെ കാര്യങ്ങൾ ഞാനും മീരയും കൂടി നോക്കിക്കോളാം"

അച്ഛമ്മ എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ വീണ്ടും കയറി പറഞ്ഞു...

"ഇവളെ എവിടേലും ആക്കി ഞാൻ തിരിച്ച് വരണം എങ്കിൽ ആരെങ്കിലും ഒപ്പം നിർത്താൻ ഉണ്ടായേ പറ്റൂ.. അല്ലെങ്കിൽ എനിക്ക് മടങ്ങി വരാൻ പറ്റുമോ ?"

ഞാൻ പോയാൽ സ്വത്തുക്കൾ എന്താകും എന്ന പേടി മറ്റുള്ളവരിൽ എറിയാൻ ഉള്ള എൻ്റെ ശ്രമം ഏറ്റു... സന്ധ്യ വലിയമ്മ തന്നെ ലളിതമ്മായിയെ കൊണ്ടുപോയിക്കോട്ടെ എന്ന് അച്ഛമ്മയെ ബോധിപ്പിച്ചു....

"ഞാൻ പോയി വേറെ എവിടുന്നേലും ഒരു വണ്ടി വിളിച്ചു വരാം ഇവിടെ നിന്ന് വിളിച്ചാൽ നാട് മൊത്തം അറിയും

💬 Comments

View all comments