0%

Chapter Title : തറവാട്ടിലെ നിധി 12 [Jack Sparrow]

Author : Jack_Sparrow Read All Parts 125.5K

അവർക്ക് എല്ലാം സമ്മതം ആയിരുന്നു…

“അല്ലേലും നിൻ്റെ നല്ല മനസ്സാടാ ചെക്കാ, നീ അവരെ കൊണ്ടുവാ ഞാൻ നോക്കിക്കോളാം… ആ പിന്നെ വണ്ടിയുടെ കാര്യം എൻ്റെ മകളും മരുമകനും ഇന്ന് വൈകുന്നേരം ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്, അവനെന്തായാലും ഒരു ഓട്ടം ആയല്ലോ… എന്നെയും മോളെയും നിൻ്റെ വീട്ടിൽ ആക്കി നിങ്ങൾ പോയി വാ… നാളെ ഉച്ച ആകില്ലേ തിരിച്ചെത്താൻ അപ്പോഴേക്കും ഞങ്ങൾ വീടൊക്കെ വൃത്തി ആക്കി വയ്ക്കാം….”

“ഹാവൂ, ആശ്വാസം ആയി… എനിക്ക് നല്ല ക്ഷീണം ഞാൻ എന്നാല് വീട്ടിൽ പോയി ഒന്ന് കിടക്കട്ടെ. ചേച്ചി, അവരെത്തുമ്പോൾ അങ്ങ് വന്നാ മതി…”ഞാൻ പതിയെ എണീറ്റു… അപ്പോഴേക്കും

“വീട്ടിലൊക്കെ അപ്പിടി പൊടിയാകും ടാ, പിന്നെ നടന്ന് പോകാനും അരമണിക്കൂർ ആകില്ലേ…. നീ അകത്തോട്ട് കേറി കിടന്നോടാ…”

“അത് ചേച്ചി… എന്നാലും…”

“ഓ ഞാൻ നിന്നെ പിടിച്ചു തിന്നാനൊന്നും പോണില്ല…” അവര് കുസൃതിയോടെ ചിരിച്ചു..

ഞാൻ അവരുടെ നിർബന്ധത്തിന് വഴങ്ങി അകത്തോട്ട് കയറാൻ പോയപ്പോഴേക്കും മഴയും തുടങ്ങി…

അവർ ചിരിച്ചു,”കണ്ടോ കാലം തെറ്റി മഴയും…. അയ്യോ തുണി ഉണക്കാൻ ഇട്ടത് ഉണ്ടല്ലോ,” അവർ പെട്ടെന്ന് വീടിൻ്റെ പിന്നിലോട്ട് പോയി… ഞാൻ വരണോ ചേച്ചി എന്ന് ചോദിച്ചെങ്കിലും അവർ വേണ്ടെന്ന് പറഞ്ഞു.

ഞാൻ അകത്തു കയറി, ചെറിയ കുഞ്ഞു വീട്, ചാണകം മെഴുകിയ നിലം, രണ്ട് മുറികൾ ഉണ്ട് പിന്നെ ഒരു അടുക്കളയും… മുറികൾ എന്ന് പറയാൻ പറ്റില്ല… ഒലക്കൊണ്ട് മറകെട്ടി രണ്ടാക്കിയിട്ടുണ്ട് എന്ന് മാത്രം… അകത്ത് ഇരുട്ടും കേറി തുടങ്ങി, ഞാൻ വച്ചിലോട്ട് നോക്കി സമയം 3 ആകുന്നതെ

💬 Comments

View all comments