Chapter Title : തറവാട്ടിലെ നിധി 14 [Jack Sparrow]
നാളെ ആകാം...”
അതും പറഞ്ഞ് ഞാൻ അകത്തോട്ട് നടന്നു. പിന്നിൽ നിന്ന് ശോഭ ചിറ്റയുടെ സ്വരം കേട്ടു,
“അവന് വിശന്നിട്ടാകും അമ്മേ... എത്ര ദിവസം അലഞ്ഞുള്ള വരവാ...”
ശോഭയുടെ സ്വരത്തിൽ ഒരു ചെറിയ മൃദുത്വം തോന്നി. ആ നോക്കാം... അവൾക്ക് എന്നോട് ഒരു തരം ഇളക്കം ഉണ്ടെന്ന് തോന്നുന്നു. ഞാൻ അകത്തേക്ക് നടന്നപ്പോൾ പിന്നിൽ നിന്ന് അച്ഛമ്മയുടെ മുരണ്ടുള്ള ശബ്ദം കേട്ടു. പക്ഷേ ഞാൻ തിരിഞ്ഞു നോക്കിയില്ല. ശരീരം ക്ഷീണിച്ചിരുന്നു. മനസ്സിൽ ഉഷാമ്മയെയും മീരയെയും കാണാൻ ഉള്ള ആവേശം ആയിരുന്നു.
ഞാൻ അടുക്കളയിലേക്ക് കടക്കുമ്പോൾ ഉഷാമ്മയും മീരയും പണികളിൽ മുഴുകിയിരുന്നു. രണ്ട് പേരുടെ മുഖത്തും സങ്കടം തളം കെട്ടി കിടക്കുന്നത് കണ്ടു. ഉഷാമ്മയുടെ കണ്ണുകളിൽ അത് കാണാം, മീരയുടെ മുഖവും വിഷാദത്താൽ മങ്ങിയിരുന്നു.
എന്നെ ആദ്യം കണ്ടത് ഉഷാമ്മയാണ്. അവരുടെ മുഖം പെട്ടെന്ന് വിടർന്നു. അവർ ഓടി വന്ന് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു.
“മോനെ ശ്രീ... നീ എത്തിയല്ലേ...”
പെട്ടെന്ന് തന്നെ പിടി അയച്ച് കയ്യിൽ പിടിച്ചുകൊണ്ട് അവർ തുടർന്നു,
“അവർക്ക് അവിടെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ...! നിന്റെ മുഖത്ത് എന്താ ഒരു ക്ഷീണം...”
“അവർ അവിടെ സുഖമായി ഇരിക്കുന്നു. സഹായത്തിന് ഒരു ചേച്ചിയെ നിർത്തിയിട്ടുണ്ട്. ആ ചേച്ചിയുടെ മകളും ഭർത്താവും അടുത്ത് തന്നെ ഉണ്ട്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അവർ ടെലഗ്രാം ചെയ്യും...”
ക്ഷീണത്തിന്റെ കാര്യം ഞാൻ ഒന്നും മിണ്ടിയില്ല. പറയാൻ പറ്റുമോ? ഇന്നലെ അവരെ നോക്കാൻ ഏൽപ്പിച്ച ചേച്ചിയോടൊപ്പം അവരുടെ വീട്ടിൽ ആറാട്ട് ആയിരുന്നു എന്ന്.
“ഞാൻ പോയി കുളിച്ച് വരാം. യാത്രയുടെ ക്ഷീണം
💬 Comments
View all comments