Chapter Title : തറവാട്ടിലെ നിധി 14 [Jack Sparrow]
കുതിരപ്പുറത്ത് ഞാൻ പോകുന്നു, മുന്നിൽ ഒരു പെൺകുട്ടി എന്നെ പറ്റി ഇരിക്കുന്നുണ്ട്, ഞങ്ങളുടെ പിന്നാലെ കറുത്ത കുതിരകളിൽ ആയുധങ്ങളുമായി കുറേപ്പേർ…. ആ പെൺകുട്ടിയുടെ മുഖം അത് യാമിയുടേത് ആയിരുന്നു’ ഞാൻ ഞെട്ടി ഉണർന്നു…... ഇതെന്താ ഓരോ പണ്ടാര സ്വപ്നങ്ങൾ....
വല്ലാതെ ദാഹിക്കുന്നു, നോക്കുമ്പോൾ ജഗ്ഗിൽ വെള്ളം വച്ചില്ലായിരുന്നു, ഓ ഇനി ഇപ്പൊ താഴെ പോണം…. ഞാൻ പതുക്കെ എൻ്റെ ചെറിയ ടോർച്ച് കയ്യിൽ എടുത്തു, ഉഷമ്മയുടെ വാതിൽ അടഞ്ഞു കിടന്നു, ആ പെണ്ണ് അടച്ചതാകും… ഞാൻ പതിയെ കോവണി ഇറങ്ങി അടുക്കള ലക്ഷ്യമായി നടന്നു…. നാലുകെട്ടിൻ്റെ അകത്തേക്ക് നല്ല നിലാവെളിച്ചം വരുന്നുണ്ട്, അടുക്കളയിലേക്ക് പോയി വെള്ളം എടുത്തു കുടിച്ചു എൻ്റെ കയ്യിലെ ജഗ്ഗിലും വെള്ളം എടുത്തു, തിരിച്ച് ഇറങ്ങി വീണ്ടും ആ നാലുകെട്ടിൻ്റെ നടുത്തളത്തിലേക്ക് ഇറങ്ങുമ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത് ഒരു സ്ത്രീ രൂപം അടുക്കളയിലേക്ക് നടന്നു വരുന്നു, അവളുടെ സാരി അലങ്കോലം ആയി കിടക്കുന്നുണ്ട്, ശോഭന ചിറ്റ ആണെന്ന് തോന്നുന്നു, അല്ല ഇവർ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വരുന്നേ, ആ ചിലപ്പോ എന്നെപോലെ വെള്ളം ദാഹിച്ചു വരുക ആകും സമയം 1 മണി കഴിഞ്ഞിട്ടുണ്ട്….
ഞാൻ പതുക്കെ ടോർച്ച് ഓഫ് ആക്കി മീരയും മീനാക്ഷിയും ഒക്കെ കിടന്നിരുന്ന അടുക്കളയോട് ചേർന്ന് കിടന്നിരുന്ന റൂമിലേക്ക് കേറി നിന്നു, അവർ ഇനി ഇപ്പൊ എന്നെ കണ്ട് പേടിക്കണ്ട എന്ന് കരുതി…
അവർ അടുക്കളയിൽ കയറി ലൈറ്റ് ഇട്ടു, ചില്ലോടിലൂടെ അടുക്കളയ്ക്ക് അകത്തോട്ട് വരുന്ന ചെറിയ വെളിച്ചം അവർക്ക് പോരെന്ന് തോന്നുന്നു… ബൾബിൻ്റെ മഞ്ഞ വെളിച്ചത്തിൽ തൂവെള്ള
💬 Comments
View all comments