0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

ഞാൻ മനസ്സിലും പറഞ്ഞു..

“എന്നാൽ ശെരി നാളെ മീരയെ കൊണ്ട് വിളിക്കാം..”

“ശരി ശ്രീ…..”

തിരിച്ച് പോകുമ്പോൾ ആണ് ആ കാഴ്ച്ച കണ്ടത്, ബാലനും രാജനും ആരോടോ നിന്ന് സംസാരിക്കുന്നു, അതെ അത് അയ്യപ്പൻ തന്നെ ആണ്, ഭാഗ്യത്തിന് അവർ എന്നെ കണ്ടില്ല. അപ്പൊ അച്ഛൻ്റെ അളിയന്മാർ അത്ര പോങ്ങന്മാർ അല്ല, നാളെ എനിക്കിട്ട് രണ്ട് പൊട്ടിക്കാൻ ആകും പരിപാടി… ആ വരട്ടെ… എനിക്കെന്തോ വല്ലാത്ത ധൈര്യം തോന്നി….

………………………………………………………..............................

മില്ലിലേക്ക് പോകുമ്പോൾ ആണ് ഞാൻ വഴിയരികിൽ യാമിയെ കണ്ടത് ഇവൾ എന്താണ് ഇവിടെ എന്ന് ആലോചിച്ചു ഞാൻ വണ്ടി സെഡാക്കി…. മില്ലിലേക്ക് ഉള്ള വഴിയിൽ വീടുകളോ ആളുകളോ ഇല്ല,ചെറിയ വനം ആണ് വഴി, ഇവൾ ഈ കാട്ടിൽ എന്താ ചെയ്യുന്നത്…

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ പുഞ്ചിരിയോടെ അവൾ അവിടെ നോക്കുന്നുണ്ടായിരുന്നു…

‘ഇവളെന്താ ഇവിടെ… ശരിക്കും ആരാണ് ഇവൾ… ഇവളെ സ്വപ്നം കാണുന്നത് പറയണോ ! ഇവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ നിഗൂഡതകൾ ഇല്ലേ…’ എൻ്റെ മനസ്സിലൂടെ ആയിരം ചോദ്യങ്ങൾ ഓടിനടന്നു…

“എന്താ മാഷേ, ഇവിടങ്ങും അല്ലേ…”

“ഏയ് ഞാൻ ഈ സർപ്പസൗന്ദര്യം നോക്കി നിന്നുപോയതാ…” ഞാൻ സമനില വീണ്ടെടുത്ത് പറഞ്ഞു..

“ഹ…ഹ…. ഹ…” അവൾ പൊട്ടിച്ചിരിച്ചു..

“അല്ല താനെന്താ ഇവിടെ, ഈ കാട്ടിൽ എന്താ ചെയ്യുന്നത്… ?”

“ഹേയ്, ഞാൻ ശ്രീയെ കാണാൻ വന്നതല്ലേ, ശ്രീ ഇങ്ങോട്ട് കാറോടിച്ചു വരുന്നത് ഞാൻ കണ്ടല്ലോ..”

“പക്ഷെ നീ എങ്ങനെ ഇവിടെ എത്തി അതും ഒറ്റക്ക് ഈ കാട്ടിൽ.…”

“അതൊക്കെ ഉണ്ട്, എനിക്ക് എവിടെയും വരാം….” അവൾ വീണ്ടും

💬 Comments

View all comments