0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

ഉള്ളവരോട് പോകാൻ പറ…”

“അപ്പൊ എൻ്റെ സമ്മതം വേണ്ടേ… ദേ ശ്രീ…” മീര എന്തോ പറയാൻ വന്നു.

“മതിയാക്ക്, രണ്ടാളും… നീ പുറത്തേക്ക് പോയെ ശ്രീ.. ഞങ്ങൾ തുണി മാറട്ടെ… അവനൊരു തമാശ പറഞ്ഞത് അല്ലേ പെണ്ണെ…നീയൊന്നു അടങ്ങിക്കെ….”

ഞാൻ പുറത്തേക്ക് ഇറങ്ങി, എൻ്റെ മുറിയിൽ പോയി ഒരു ഷർട്ടും കസവ് മുണ്ടും ഇട്ടു, മുണ്ടിന് മുകളിൽ ഒരു ബെൽറ്റ് ഇട്ട്, എങ്ങാനും അടി ഉണ്ടായാൽ അന്നത്തെ പോലെ മുണ്ട് ഊരി പോകണ്ടല്ലോ….

…………………………………………………………............................

ഞാൻ വാങ്ങിക്കൊടുത്ത മഞ്ഞകലർന്ന പച്ച നിറത്തിൽ ഉള്ള സാരിയിൽ ഉഷമ്മയും ഹാഫ് സാരിയിൽ മീരയും ദേവതകളെ പോലെ ഉണ്ടായിരുന്നു… അതിസുന്ദരിയായ അവർ വിലകൂടിയ ആ വേഷങ്ങൾ കൂടെ ധരിച്ചതോടെ തറവാട്ടിൽ അവരാണ് എല്ലാം എന്നൊരു തോന്നൽ കൂടെ കാണുന്നവർക്ക് ഉണ്ടാകും, അവരുടെ വസ്ത്രങ്ങളുടെ അതേ നിറത്തിൽ ഉള്ള ഒരു ഷർട്ട് ആണ് ഞാനും ഇട്ടത്.

“മോനെ ശ്രീ ഇത് നല്ല വിലകൂടിയത് ആണല്ലോ, എന്തിനാ ഇത്രയൊക്കെ ചെലവാക്കിയത്….”

“എനിക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി അല്ലെ പൈസ ചെലവാക്കേണ്ടത്, വന്നേ നമുക്ക് പോകാം…” മീരയെ കൂടി നോക്കിയാണ് ഞാൻ അത് പറഞ്ഞത്…

അവളെ കാണുമ്പോൾ എനിക്ക് ഇപ്പൊ തന്നെ കല്യാണം കഴിക്കാൻ ആണ് തോന്നുന്നത് അല്ലെങ്കിലെ സുന്ദരി ആയ അവൾ ആ വേഷത്തിൽ രാജകുമാരിയെ പോലെ തോന്നിച്ചു, ഉഷമ്മ മഹാറാണിയും….

ഞങ്ങൾ മൂന്ന് പേരും കോവണി ഇറങ്ങി താഴെ എത്തുമ്പോൾ തറവാട്ടിലെ എല്ലാരും അത്ഭുതത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു, മീരയും ഞാനും തമ്മിൽ ഉള്ള ചേർച്ച കണ്ട് സന്ധ്യ വല്ല്യമ്മക്കും അച്ഛമ്മക്കും നല്ലപോലെ പൊളിഞ്ഞിട്ടുണ്ട് എന്ന്

💬 Comments

View all comments