0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.4K

എന്ന് അറിയാൻ എനിക്ക് ഇതിൻ്റെ ഉത്തരം കൊണ്ട് മതിയാകും)

“ഇല്ല, ഇപ്പൊൾ അവളുടെ ശക്തി വച്ച്, ഈ ഗ്രാമത്തിന് അകത്ത് മാത്രമേ അവൾക്ക് സഞ്ചരിക്കാൻ ആകൂ, എന്തിന് ഗ്രാമത്തിന് അതിർത്തിയിൽ ഉള്ള നിങ്ങളുടെ മില്ലിലേക്ക് പോലും കടക്കാൻ അവൾക്ക് ആകില്ല….കാരണം ഗ്രാമത്തിന് ചുറ്റും രക്ഷകൾ സ്ഥാപിച്ചിട്ടുണ്ട്….”

“അപ്പൊൾ എനിക്ക് വേണം എങ്കിൽ ഇവിടെ ഇന്ന് പോകാം… അല്ലെ…”

“പാടില്ല… അവൾ ക്രോധയായാൽ ഈ രക്ഷകൾ ഒക്കെ പൊട്ടിക്കാൻ അവൾക്ക് ആകും, നിന്നോടുള്ള പ്രേമത്തിൽ അവൾ ഇപ്പോള് ശാന്തയാണ്… നീ ഇവിടെ നിന്ന് പോയാൽ അവൾ ശാന്തത വെടിയും അപ്പൊൾ ഈ നാടിനും കുടുംബത്തിനും സർവ്വനാശം ആകും…”

“പക്ഷെ ഞാൻ പലവട്ടം ഇവിടെ നിന്ന് മാറിനിന്നല്ലോ…. ?

“അതെല്ലാം താത്കാലികം ആയത് ആയിരുന്നില്ലേ, അതുകൊണ്ടാണ്…”

“ഇപ്പൊ ഞാൻ എന്താണ് ചെയ്യേണ്ടത് ! യാമി അല്ല യമുനയെ ഞാൻ ഇനി കാണുമ്പോൾ എനിക്ക് സാധാരണ പോലെ പെരുമാറാൻ പറ്റുമോ ! അവൾ ഇനി കാണുമ്പോൾ എനിക്കെന്തോ സമ്മാനം തരാം എന്നൊക്കെയാ പറഞ്ഞിരിക്കുന്നത്….”

“അറിയാം, നിൻ്റെ അച്ഛൻ വരുന്നത് വരെ നിന്നോട് ഒന്നും പറയണ്ട എന്നാണ് ഞാൻ കരുതിയത് പക്ഷെ ഇന്നത്തെ നിൻ്റെ പ്രകടനം കണ്ടപ്പോൾ ഞാൻ ഭയന്നു, അതാ….

നീ പേടിക്കണ്ട നിന്നിൽ അവൾ വശ്യം പ്രയോഗിക്കില്ല, നിൻ്റെ പൂർണ്ണ മനസ്സോടെ മാത്രമേ അവൾ നിന്നെ സ്വീകരിക്കൂ, ഈ വരുന്ന പൗർണമി വരെ അതായത് ഇനി ഒരു മാസം വരെ നീ അവളുമായി ബന്ധപ്പെടുന്നത് നീട്ടി കൊണ്ട് പോകണം…. പിന്നെ നിൻ്റെ അച്ഛൻ വൈകാതെ തിരിച്ച് വരും, ഇതൊന്നും ആരോടും

💬 Comments

View all comments