Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
അവർ ഒരുപാട് ഭക്ഷണം വക്കും, ഞാൻ പോവാത്ത ദിവസങ്ങളിൽ മിക്കവാറും രാത്രി ഞങ്ങൾ മൂന്നാൾക്ക് ഉള്ള ഫുഡ് അങ്ങ് എത്തും…”
“അവർ അങ്ങനെ വന്ന് നിൽക്കൽ ഇല്ലല്ലോ… ഇതെന്താ ഇത്ര ദൂരം ആയത് കൊണ്ടാണോ ?”
“ഓ അത് നിന്നോട് പറഞ്ഞില്ലല്ലേ, ചേച്ചിക്ക് 7 മാസം ആയി, ചേട്ടൻ ഇങ്ങോട്ട് വരുമ്പോൾ തന്നെ 3 മാസം ആയിരുന്നു, ചേട്ടൻ വന്ന് ഈ അടുത്താ ചേച്ചിയും വീട്ടുകാരും വന്നത്….”
“ഓ അത് ശരി… എടാ എങ്കിൽ നീ വല്ല ബേക്കറിയിലോ, ഫ്രൂട്സ് കിട്ടുന്നിടത്തോ നിർത്തു, കയ്യും വീശി എങ്ങനാ ചെല്ലുന്നത്…”
“അത് ശരിയാ, എന്നെപോലെ അല്ലല്ലോ നീ…”
അവൻ ഒരു ബേക്കറിയിൽ നിർത്തി, അവിടുന്ന് കുറച്ച് ബേക്കറി സാധനങ്ങളും പഴങ്ങളും വാങ്ങി ഞങ്ങൾ നേരെ വിട്ടു…
ഉച്ചക്ക് കറക്റ്റ് ഭക്ഷണത്തിൻ്റെ നേരത്ത് ഞങ്ങൾ ജോൺ ഏട്ടൻ്റെ വീട്ടിൽ കേറി ചെന്നു, സിദ്ധു പറഞ്ഞപോലെ ജോണേട്ടൻ ഉച്ചക്ക് കഴിക്കാൻ എത്തിയിരുന്നു… അവർ എല്ലാവരും മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു..
എന്നെ കണ്ടപാടെ ചേച്ചി സന്തോഷത്തോടെ സംസാരിക്കാൻ തുടങ്ങി..
“എടാ ശ്രീ എത്രകാലം ആയേടാ കണ്ടിട്ട്, ചേട്ടൻ പറഞ്ഞു, നീ വലിയ ആളായ കാര്യം… നിന്നെ എവിടെയൊക്കെ തപ്പി അറിയോ അതിൻ്റെ ഇടക്കാ ട്രാൻസ്ഫർ ആയത്….”
“നിർത്തി നിർത്തി പറയെടീ, ഒന്ന് ശ്വാസം എടുക്കു, ജോണേട്ടൻ ചേച്ചിയെ കളിയാക്കി…”
“നിന്നോട് ഞാൻ വിളിച്ചിട്ട് വരാൻ അല്ലടാ പറഞ്ഞേ… കേറി വാ രണ്ടാളും..”
ഞങ്ങൾ അകത്ത് കയറി എല്ലാവരും കഴിക്കാൻ ഇരുന്നു. ഞാൻ ചേച്ചിയുടെ അപ്പനെയും അമ്മയെയും പരിചയപ്പെട്ടു…
“അല്ല ചേട്ടാ പിള്ളേരെന്തിയെ, ഞാൻ
💬 Comments
View all comments