0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു… അമ്മു പുറത്തേക്ക് നോക്കി ഇരുന്നു…

അരമണിക്കൂറിന് ഉള്ളിൽ തന്നെ ഞങ്ങൾ സിന്ധുവിൻ്റെ ഭർത്താവിൻ്റെ വീട്ടിൽ എത്തി, അവിടെ പേരിനൊന്ന് കയറാൻ പോലും സിന്ധുവോ രാജൻ വല്യച്ഛനോ പറഞ്ഞില്ല… എന്താണാവോ ? അത്യാവശ്യം വലിയ ഒരു വീട് നാലുകെട്ട് അല്ല പക്ഷെ…

“ഏട്ടനോട് അമ്മുവിനെ നാളെ വൈകീട്ട് മില്ലിലേക്ക് ആക്കാൻ പറയാം അച്ഛാ…”

“ഉം, ശരി മോളെ…”

ഞാൻ ഇറങ്ങി മുന്നിൽ കയറി, അമ്മുവിന് ടാറ്റ കൊടുത്തു, വല്യച്ഛൻ കാണാതെ സിന്ധുവിനും

… ഞങ്ങൾ യാത്ര തുടർന്നു…

…………………………………………………………............................

“അവിടെ ഇറങ്ങാത്തത് കൊണ്ട് മോനൊന്നും തോന്നണ്ടട്ടോ… മരുമോന് ബിസിനസിൻ്റെ ആവശ്യത്തിന് കുറച്ചു പണം കൊടുക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു, പെട്ടന്നല്ലേ മുരളിയുടെ നാട് വിടൽ ഉണ്ടായത്, അതുകൊണ്ട് അത് ഇതുവരെ കൊടുക്കാൻ പറ്റിയിട്ടില്ല, അവന് കാര്യം പറഞ്ഞാ മനസ്സിലാകും പക്ഷേ ആ തന്തയും തള്ളയും അങ്ങനെ അല്ല.. അതാ….”

“ഓ……അതൊന്നും സാരമില്ല വല്ല്യച്ഛാ, എനിക്ക് തോന്നി എന്തേലും കാരണം കാണും ഇറങ്ങാത്തതിന് എന്ന്….”

“മോനെ… മില്ല് അത്ര നല്ല നിലക്ക് ഒന്നും അല്ല ഇപ്പൊ, കേട്ടോ… മോൻ കണക്കൊക്കെ കണ്ടതല്ലേ കുറെയൊക്കെ….”

“ഇനി ഇപ്പൊ ഞാൻ ഉണ്ടല്ലോ, നമുക്ക് ഒക്കെ ശരി ആക്കാം…”

“ആ..അതേ.അതേ.. ഇനി മോൻ ഉണ്ടല്ലോ…”

സംഭവം എൻ്റെ എടുത്തടിച്ചുള്ള മറുപടി മൂപ്പർക്ക് പിടിച്ചിട്ടില്ല എന്ന് ഉറപ്പ്…

…………………………………………………………

വല്യച്ഛൻ പറഞ്ഞതിലും മോശം ആണ് മില്ലിലെ സ്ഥിതി എന്ന് എനിക്ക് ഒറ്റ ദിവസം കൊണ്ട് മനസ്സിലായി, കണക്കുകൾ ഒന്നും ശരിയാകുന്നില്ല, വെറുതെ നോക്കാൻ എന്നും പറഞ്ഞു അവിടുത്തെ കണക്ക് പുസ്തകങ്ങൾ

💬 Comments

View all comments