0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.9K

ഈ കളരി ഒക്കെ ഇത്ര പെട്ടെന്ന് പഠിച്ചല്ലോ, കോളേജിൽ പോലും ഒരു അടിയുണ്ടാക്കാത്ത നീ 3 എണ്ണത്തിനെ അടിച്ചു ഇഞ്ചപരുവത്തിൽ ആക്കിയത് എനിക്ക് ഇപ്പോളും വിശ്വാസം ആയിട്ടില്ല… എന്തായാലും നിൻ്റെ ശരീരം നല്ലപോലെ ഉറച്ചിട്ടുണ്ട്..”

‘ജോണേട്ടൻ അത് പറയുമ്പോൾ ആണ് എൻ്റെ ശരീരത്തിലെ മാറ്റങ്ങളെ കുറിച്ച് ഞാനും ബോധവാൻ ആകുന്നത്, ഇന്നലെ കെട്ടിപ്പിടിക്കുമ്പോൾ ഉഷമ്മ ഇത് പറഞ്ഞിരുന്നു… ഞാൻ എൻ്റെ കൈയിലേക്ക് നോക്കി, പേശി ഒക്കെ ഉറച്ചിട്ടുണ്ട്… സ്വതവേ കണ്ണാടിയിൽ ഒന്നും ഞാൻ നോക്കാറില്ല. ഇന്ന് വീട്ടിൽ പോയി മൊത്തത്തിൽ എന്നെ എനിക്കൊന്ന് കാണണം…’ ഞാൻ ഓരോന്നോർത്തു

“നീ എൻ്റെ ആലോചിച്ചു നിക്കുവാ… എന്നിട്ട് എന്താ നിൻ്റെ പ്ലാൻ, അവിടങ്ങനെ കൂടാൻ ആണോ !”

“തത്കാലം ഒന്നും തീരുമാനിച്ചിട്ടില്ല, അച്ഛൻ്റെ പുറപ്പെട്ട് പോക്ക് ആണ് പ്രശ്നം… പുള്ളി തിരിച്ചു വരുന്നത് വരെ അവിടെ പിടിച്ചു നിന്നെ പറ്റൂ….”

“മനസ്സിലായി….നീ കയറ് നമുക്ക് ബാക്കി പോകുന്ന വഴി സംസാരിക്കാം..”

“ചേടത്തി ആ താക്കോൽ ഇങ്ങെടുക്ക് ഞാൻ ഇറങ്ങുവാ… മൂപ്പർ പണിക്കാരിയോട് പറഞ്ഞു…” പുള്ളിക്കാരി താക്കോൽ കൊണ്ട് കൊടുത്തു തിരിച്ചു പോയി… പുള്ളിക്കാരി 2 താക്കോൽ കൊണ്ട് കൊടുത്തിരുന്നു…

“ഇവരുടെ കാര്യം ഈ ബുള്ളറ്റിൻ്റെ താക്കോൽ എനിക്ക് എന്തിനാ,..... അല്ല എടാ നിൻ്റെകയ്യിൽ വണ്ടി ഇല്ലല്ലോ തത്കാലം നീ ഇത് വച്ചോ ! ഇത് പീറ്ററിൻ്റെയാ… നിനക്കറിയാലോ, അന്നത്തെ ആ സംഭവത്തിന് ശേഷം അവൾ ഇത് എന്നെ തൊടീക്കില്ല, സിദ്ധു ആണ് അവൻ്റെ വണ്ടി ഇവിടെ ഇട്ട് പിന്നെ ഇത് കൊണ്ട്പോകും… നാട്ടിൽ വച്ചിട്ട് പോരാൻ തോന്നിയില്ല, അവൻ്റെ വണ്ടി

💬 Comments

View all comments