0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 277K

ഞാൻ ഒന്ന് മൂളിയാൽ നിൻ്റെ കൊച്ചച്ചൻ എന്നെ കൊണ്ട് എത്ര റൗണ്ട് വേണേൽ അടിക്കും…”

“ഓ… പിന്നെ ചുമ്മാ… മീരചേച്ചിക്ക് അതിന് വണ്ടിയിൽ കയറാൻ പോലും അറിയില്ലല്ലോ..”

ഞാൻ അമ്മുവിന് മനസ്സിൽ നന്ദി പറഞ്ഞു..

മീര പെട്ടെന്ന് എൻ്റെ കയ്യിൽ പിടിച്ചു, ശ്രീ വണ്ടി പുറത്തേക്ക് ഇറക്കിക്കെ, ഇവളുടെ കൃമികടി ഇപ്പൊ തന്നെ തീർക്കണം….

അതും പറഞ്ഞു അവൾ പുറത്തേക്ക് നടന്നു, കളഞ്ഞു കിട്ടിയ ലോട്ടറിക്ക് ഫസ്റ്റ് അടിച്ച പോലെ ആയിരുന്നു എൻ്റെ അവസ്ഥ..

ഉഷമ്മേ ഞങ്ങൾ ഒന്ന് കറങ്ങി വരാമേ, ഞാൻ ആരോടെന്നില്ലാതെ അകത്തോട്ട് വിളിച്ചു പറഞ്ഞു. വണ്ടിയിൽ കേറി ഇരുന്നു, അമ്മുമോളെ എടുത്തു മുന്നിൽ ഇരുത്തി..

“ഞാൻ എന്തിനാ കൊച്ചച്ചാ…” അവൾ നിഷ്കളങ്കം ആയി ചോദിച്ചു.

“നിൻ്റെ മീരചേച്ചി കേറുമോ അറിയണ്ടേ..” എടി കാന്താരി നിന്നോടുള്ള വാശിക്കാ നിൻ്റെ മീരചേച്ചി കയറാം പറഞ്ഞത് നീ ഇല്ലേൽ അവൾ കേറുമോ - ഞാൻ മനസ്സിൽ പറഞ്ഞു.

ഗേറ്റിന് പുറത്ത് നിന്ന് മീര എൻ്റെ തോളിൽ പിടിക്കാതെ വണ്ടിയിൽ കേറാൻ ഒരു ശ്രമം നടത്തി, അമ്മു ചിരിക്കാൻ തുടങ്ങിയതോടെ എൻ്റെ തോളിൽ പിടിച്ചു അവൾ കയറി ഇരുന്നു.. എന്നിട്ട് കൈ എടുത്തു.

ഞാൻ വണ്ടി പതുക്കെ മുന്നോട്ട് എടുത്തു. വാശിപ്പുറത്ത് കയറിയത് ആണെങ്കിലും മീര പേടിച്ചാണ് ഇരിക്കുന്നത്.. എന്നെ തൊടാതെ ബാക്കിലെ കമ്പിയിൽ പിടിച്ചു കഷ്ടപ്പെട്ട്…

ഒരു ചട്ടം ചാടിയപ്പോൾ അവൾ അറിയാതെ എൻ്റെ തോളിൽ പിടിച്ചു…

“മര്യാദക്ക് പിടിച്ചിരിക്ക് മീരാ, അവസാനം ഞാൻ വീഴ്ത്തിയിട്ടു പറയരുത്…” അവളുടെ കൈ എൻ്റെ തോളിൽ നിന്ന് എടുത്തു വയറ്റിൽ

💬 Comments

View all comments