0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.9K

വൈകീട്ടോടെ ഞാൻ നാട്ടിൽ എത്തി. തറവാട്ടിലേക്ക് ഞാൻ ബൈക്ക് ഓടിച്ച് കയറ്റിയപ്പോൾ ഉമ്മറത്ത് എല്ലാവരും ഉണ്ടായിരുന്നു. എല്ലാവർക്കും ആശ്ചര്യം ആയി…

“എവിടുന്നാ കുട്ടി വണ്ടി…” അച്ഛമ്മ തന്നെ ചോദിച്ചു.

“ഞാൻ വാങ്ങിയത്, ഒരു കൂട്ടുകാരൻ്റെ ആയിരുന്നു അവൻ ഇപ്പോ ബോംബെ ആണ്… അവൻ്റെ വീട്ടുകാർ കുറേ നിർബന്ധിച്ചു ഇത് എടുത്തോളാൻ…. വെറുതെ എങ്ങനാ അപ്പൊ ഞാൻ അങ്ങ് വാങ്ങി, ഇനി ടൗണിൽ പോകുമ്പോൾ ചെക്ക് കൊടുക്കണം…”

“അതെന്തായാലും നന്നായി, ഇവിടെ ആകെ ഒരു വണ്ടി അല്ലേ ഉള്ളൂ…” അച്ഛമ്മ ശരി വച്ചു.

എല്ലാവരും അകത്ത് പോയപ്പോൾ അമ്മുവും മീരയും ഉഷമ്മയും വണ്ടിയുടെ അടുത്തേക്ക് വന്നു.

“കൊള്ളാം ശ്രീ… ഇനി ഇപ്പൊ എവിടെയും പെട്ടെന്ന് പോയി വരാല്ലോ… ഞാൻ ഇതിൻ്റെ പുറത്ത് കയറിയിട്ടില്ല ഇതുവരെ..”

“അതിനെന്താ ഉഷമ്മ കേറിയ്ക്കേ നമുക്ക് ഒന്ന് കറങ്ങി വരാം…”

“ആ നന്നാകും. പിന്നെ അതുമതി നിൻ്റെ അച്ഛമ്മക്ക്…”

“എടി ഉഷേ…” പറഞ്ഞു നാക്ക് അകത്തിട്ടില്ല പരട്ട കിളവിയുടെ വിളി എത്തി…

ഉഷമ്മ പതിയെ അകത്തേക്ക് വലിഞ്ഞു.

“അമ്മു വരുന്നോ !”

“ഞാൻ എൻ്റെ അച്ഛൻ്റെ കൂടെ കുറെ ഓടിച്ചിട്ടുണ്ടല്ലോ… മീരചേച്ചിയാ ഇതുവരെ ബുള്ളറ്റിൽ കയറാത്തത്…” അമ്മു ഒറ്റയടിക്ക് എനിക്കിട്ടും മീരക്കിട്ടും അടിച്ചു തന്നു.

“ആഹാ, നീ എൻ്റെ അച്ഛൻ്റെ മുന്നിൽ അല്ലേ ഇരുന്നിട്ടുള്ളൂ… സഞ്ചി വക്കുന്നപോലെ നിന്നെ വയ്ക്കുന്നു അത്രേ ഉള്ളൂ..” മീര അമ്മുവുമായി തല്ല് പിടിക്കാൻ ഉള്ള വട്ടം കൂട്ടി..

“മീരചേച്ചി അതുപോലും കയറിയിട്ടില്ലല്ല, കൊച്ചച്ചൻ വണ്ടിയിൽ കേറുന്നോ പോലും ചോദിച്ചില്ല..” അത് ശരിക്കും മീരയുടെ അഭിമാനത്തെ തൊട്ടെന്ന് തോന്നുന്നു..

“ഓ…

💬 Comments

View all comments