0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 277K

ബഹളവും ഒന്നും വലിയ താത്പര്യവും ഇല്ല… അപ്പൊ ശരി.”

ഈ സമയം ഒന്നും ഞാൻ മീരയെ നോക്കിയതെ ഇല്ല. അപ്പോഴാണ്, ഞാൻ അമ്മുവിൻ്റെ തോളിൽ കയ്യിട്ട് നിക്കുന്ന ഹർഷയെ ശ്രദ്ധിച്ചത്…

“ഹായ് ഹർഷ…. തൻ്റെ കച്ചേരി വല്ലതും ഉണ്ടാകുമ്പോൾ ഇവിടുത്തെ നമ്പറിൽ ഒന്ന് വിളിച്ചു പറയാമോ… എനിക്ക് അങ്ങനെ കുറച്ച് ശാന്തമായ പരിപാടികൾ ആണ് താത്പര്യം അതാ…ഇപ്പൊ കുറച്ചു തിരക്കുണ്ട്… ഇനി വരുമ്പോൾ കാണാം…ബൈ…”

ഹർഷ ശരിക്കും ഞെട്ടി, ഹർഷ തലയാട്ടുക മാത്രമാണ് ചെയ്തത്…ഹർഷ മാത്രമല്ല തൊട്ടപ്പുറത്ത് നിൽക്കുന്ന മീരയും ഞെട്ടിയിരുന്നു, ഞാൻ ഇത് പറഞ്ഞ ഉടനെ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയിരുന്നു… മറ്റുള്ളവരുടെ അവസ്ഥയും അതാകും എന്ന് ഞാൻ ഊഹിച്ചു.. പക്ഷേ ആരുടെയും അടുത്ത വാചകങ്ങൾക്ക് കാത്ത് നിൽക്കാതെ ഞാൻ ഇറങ്ങി…

“ഉഷമ്മേ….. ഞാൻ വരാൻ വൈകും…”

വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞു.

………………………..………………………………............................

മില്ലിലേക്ക് വണ്ടി ഓടിക്കുമ്പോൾ എൻ്റെ മനസ്സ് ആകെ പുകയുക ആയിരുന്നു, ഹർഷയോട് എന്തോ വായിൽ വന്നത് പറഞ്ഞെങ്കിലും, എനിക്ക് ആകെ പൊളിയുന്നുണ്ടായിരുന്നു, മീര കൈ വിട്ട് പോകും എന്ന ഒരു തോന്നൽ… അത് മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

മില്ലിൽ എത്തിയതും, കൂലി കൊടുത്തതും എല്ലാം യന്ത്രികം ആയിരുന്നു, എനിക്ക് യാതൊരു വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല… പണിക്കാർ എല്ലാം കൂലി വാങ്ങി പോയി കഴിഞ്ഞു ഞാനും സെക്യൂരിറ്റിയോട് പറഞ്ഞു ഇറങ്ങി..

………………………..………………………………............................

വണ്ടിയെടുത്ത് തിരിച്ചു പോകുമ്പോൾ ഗേറ്റ് കടന്നപ്പോൾ ആണ് എനിക്ക് ഖദീജയുടെ കാര്യം ഓർമ്മ വന്നത്… ഞാൻ ബൈക്ക് തിരിച്ചു ആ പഴയ ഗോഡൗണിൻ്റെ

💬 Comments

View all comments