0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

വണ്ടി ഓടിക്കുന്നത് തുടർന്ന്….

“എന്താ മോൻ പറഞ്ഞുവരുന്നേ… എനിക്ക് അങ്ങോട്ട് മനസ്സിലായില്ല…” രാജൻ വല്യച്ഛൻ ചോദിച്ചു..

“ആരോ നിങ്ങൾ അറിയാതെ പൈസ തിരിമറി നടത്തിയിട്ടുണ്ട് എന്ന്, വേറെ ആരൊക്കെയാ അക്കൗണ്ട് കൈകാര്യം ചെയ്തിട്ടുള്ളത്… വല്യച്ഛന് ആരെ എങ്കിലും സംശയം ഉണ്ടോ ? ”

“അതിപ്പൊ മോനെ, വേറെ…”

“സുധി…. അല്ലേ….”

“രാജൻ വല്യച്ഛൻ പിടിക്കപ്പെട്ടപോലെ തലതാഴ്ത്തി…”

ഇന്നലെ അക്കൗണ്ടിൽ പലയിടത്തും സുധിയുടെ പേരും ഒപ്പും കണ്ടപ്പോഴേ ഇത് പുള്ളിയും സുധിയും ചേർന്നാണ് അല്ലെങ്കിൽ പുള്ളിക്ക് വേണ്ടി സുധി ചെയ്തത് ആണെന്ന് എനിക്ക് ഇന്നലെ മനസ്സിലായിരുന്നു, പക്ഷേ ബാലനും കൂടി ഉള്ള ഇടപാട് ആണെന്ന് കരുതിയില്ല..

രാജൻ വല്യച്ഛൻ തത്കാലം ഞാൻ അവരുടെ കള്ളത്തരം കണ്ടുപിടിച്ചത് അറിയണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നു…ഞാൻ തുടർന്നു

“എല്ലാ അർഥത്തിലും അവൻ തറവാടിന് ഇട്ട് നല്ല പണി തന്നു ആണ് പോയത് അല്ലേ… പെണ്ണിനെ പിഴപ്പിച്ചു വയറ്റിലുണ്ടാക്കിയതും പോരാഞ്ഞിട്ട് മില്ലിൽ നിന്ന് പണവും കട്ടു… കേസിന് പോയാൽ നമ്മൾ നാറും… എന്തായാലും ഇനി സുധിക്ക് പകരം ആളെ വക്കാത്തത് നന്നായി, ഇനി ഞാൻ നോക്കിക്കോളാം എല്ലാം…”

“ആ… ശരിയാ മോനെ, നമുക്ക് എന്ത് ചെയ്യാൻ പറ്റും !!! ഇനി ഇപ്പൊ മോൻ തന്നെ കാര്യങ്ങൾ നോക്കുന്നതാ നല്ലത്…” പിടിക്കപെട്ടില്ലല്ലോ എന്ന ആശ്വാസത്തോടെ രാജൻ പറഞ്ഞു…

“അത് ശരിയാ, എത്രയാ അളിയൻ കിടന്നിങ്ങനെ കഷ്ടപ്പെടുന്നത്…” ചെറിയ വിറയലോടെ ബാലൻ അളിയനെ താങ്ങി…

ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട്, തുടർന്നു.

“എങ്കിൽ ശരി നമുക്ക് പോകാം, ആ പിന്നെ സിന്ധുചേച്ചിയുടെ ചേട്ടന് കൊടുക്കാൻ എത്രയാ വേണ്ടത്

💬 Comments

View all comments