Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
എന്ന് പറഞ്ഞാല് മതി, അടുത്ത മാസം കൊടുക്കാം…”
“അതൊന്നും വേണ്ട മോനെ…”
“തറവാടികൾക്ക് വാക്കല്ലേ വലുത്, വല്യച്ഛ…”
“ഉം….” രാജൻ മൂളി..
“അത് പറഞ്ഞപ്പോഴാണ്, ബാലൻ കൊച്ചച്ചൻ്റെ കടയിൽ അച്ഛന് പാർട്ടൺഷിപ്പ് ഉണ്ടല്ലേ… ഇന്നലെ അച്ഛൻ്റെ ഡയറിയിൽ മില്ലിൻ്റെ കണക്ക് നോക്കിയപ്പോൾ ഞാൻ കണ്ടത് അതിൻ്റെ കണക്കാണ്….”
‘വണ്ടി വീണ്ടും ഓടിക്കാൻ തുടങ്ങിയ ബാലൻ ഇരുന്ന് വിയർക്കുന്നു ഉണ്ടായിരുന്നു… പക്ഷേ ഇത് കേട്ടപ്പോൾ ഞെട്ടിയത് രാജൻ ആയിരുന്നു, അപ്പൊ ഈ കളിയിൽ രാജൻ ഇല്ല… കൊള്ളാം…’
“ ആ മോനെ അതങ്ങനെ പാർട്ടർഷിപ്പ് ആയിട്ടൊന്നും അല്ല… അളിയൻ എനിക്കൊരു ആവശ്യം വന്നപ്പോൾ സഹായിച്ചു… ഞാൻ അത് തിരിച്ചു തന്നേക്കാം, കട ഇപ്പോള് അത്ര മെച്ചം അല്ല…”
“ ഓ… കൊച്ചച്ചന് വിഷമം ആയോ, ഞാൻ അങ്ങനെ ഒന്നും വിചാരിച്ചു പറഞ്ഞതല്ല കേട്ടോ ! പലചരക്ക് കടയല്ലേ, അതിന് ഇത്ര വലിയ തുക തന്നപ്പോൾ കരുതി പാർട്ടർഷിപ്പ് ആകുമെന്ന്…”
“എനിക്ക് വേറെ കുറച്ചു കടങ്ങൾ ഉണ്ടായിരുന്നു, അതൊക്കെ തീർക്കാനും കൂടെ വാങ്ങിയതാണ്…”
“ഓ ആയിക്കോട്ടെ, കൊച്ചച്ചൻ ഇവിടുന്ന് എപ്പോഴും കടയിൽ പോകാത്തത് കൊണ്ടാകും, അവിടെയും ആരേലും ഉടായിപ്പ് കാണിക്കുന്നുണ്ടാകും… എൻ്റെ ഒരു കൂട്ടുകാരൻ ഉണ്ട്, എൻ്റെ ഒപ്പം ഡിഗ്രിക്ക് പഠിച്ചതാ, അവനെ അവിടെ നിർത്താൻ പറ്റുമോ ! അവൻ ആളൊരു പാവം ആണ് വീട്ടിൽ അങ്ങനെ ചുറ്റുപാടും ഇല്ല… അച്ഛന് കൊടുക്കാനുള്ള പണത്തിൽ നിന്ന് അവൻ്റെ ശമ്പളം കുറച്ചാൽ മതി…. കട മെച്ചപ്പെടുമ്പോൾ ബാക്കി ഒരുമിച്ച് തന്ന് തീർക്കുകയും ചെയ്യാം… അപ്പോൾ കൊച്ചച്ചന് അവനെ വേണ്ടെങ്കിൽ മില്ലിലോട്ട് മാറ്റിയേക്കാം..
💬 Comments
View all comments