0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

എന്താ… കൊച്ചച്ചന് സമ്മതം ആണെങ്കിൽ മതിട്ടോ…”

“ഓ… അതിനെന്താ അങ്ങനെ ആകട്ടെ…”

“എങ്കിൽ നമുക്ക് 2 ദിവസം കഴിഞ്ഞ് അവനോട് നേരിട്ട് പോയി കാര്യം പറയാം, കൊച്ചച്ചൻ്റെ കടയും എനിക്ക് കാണാം…”

“ഉം….”

അപ്പോഴേക്കും ഞങ്ങൾ മില്ലിൽ എത്തിയിരുന്നു…

“ആ കൊച്ചച്ചാ നാളെ എനിക്ക് വണ്ടി ഒന്ന് വേണം ഉച്ചവരേക്ക് മതി…. അമ്പലത്തിൽ പോകാനാ…”

“മോനു വണ്ടി ഓടിക്കാൻ ഒക്കെ അറിയും ല്ലേ….”

“ആ അത്യാവശ്യം….എല്ലാം അറിയാം…”

ഇതും പറഞ്ഞു ഞാൻ അകത്തോട്ട് പോയി…

ഞാൻ അവിടെ നിന്ന് മുന്നോട്ട് പോയി എന്ന് ഉറപ്പായപ്പോൾ, അവൾ രണ്ടുപേരും

എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു..

…………………………………………………………............................

ഒറ്റ ദിവസത്തെ എൻ്റെ മില്ലിൽ വരവോടെ ഇന്നലെ വരെ എല്ലാം തങ്ങളുടേത് എന്ന് കരുതിയത് ഒക്കെ പോകുമോ എന്ന പേടി പങ്കുവയ്ക്കുക ആകും, അല്ലേൽ തന്നെ അറിയിക്കാതെ ബാലൻ ഒറ്റക്ക് വിഴുങ്ങിയത് രാജൻ ചോദ്യം ചെയ്യുന്നതും ആകാം….

എന്തായാലും ഞാൻ ആഗ്രഹിക്കാത്തത് ആണെങ്കിലും വലിയ പ്രയാസം ഒന്നും ഇല്ലാതെ എല്ലാം എൻ്റെ കൺട്രോളിൽ വന്നിരിക്കുന്നു….

അന്ന് മില്ലിൽ നിന്ന് തിരിച്ചു വരുമ്പോൾക്കും മൊത്തത്തിൽ എന്തൊക്കെയാണ് സംഗതികൾ എന്ന് കൂടെ എനിക്ക് മനസ്സിലായി, അതിന് എന്നെ സഹായിച്ചത് ഉഷമ്മയുടെ ഒരു വകയിലെ അനിയൻ ആണ്, അവന് മില്ലിൽ ആണ് ജോലി….

രാജനും ബാലനും അന്ന് നേരത്തെ മില്ലിൽ നിന്ന് പോയിരുന്നു, എന്നോട് അമ്മു വന്നിട്ട് അവളെ കൂട്ടി കാറിൽ തറവാട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു…

അതുകൊണ്ടാണ് ഉഷമ്മയുടെ അനിയനുമായി സംസാരിക്കാൻ പറ്റിയത്, അവനാണ് എനിക്ക് ഇന്നലെ അവർ പൂഴ്ത്തിവച്ച ബുക്ക് എടുത്തു തന്നതും, പക്ഷേ അപ്പൊൾ സംസാരിക്കാൻ

💬 Comments

View all comments