0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

പറ്റിയില്ല, ഉത്തമൻ എന്നായിരുന്നു അയാളുടെ പേര്… എന്നേക്കാൾ ഒരു 6 ഓ 7 വയസ്സിൻ്റെ മൂപ്പ് കാണും… ഓഫീസിലിരുന്നു ആണ് ഞങ്ങൾ സംസാരിച്ചത്…..

“ ശ്രീക്ക് കണക്ക് നോക്കി കാര്യങ്ങൾ മനസ്സിലായി കാണും അല്ലേ.. ശ്രീ എന്ന് വിളിക്കലോ അല്ലെ…”

“അതിനെന്താ, ചേട്ടാ… ഞാൻ എല്ലാം നോക്കി, കര്യങ്ങൾ മനസ്സിലായി…അവരോട് ചോദിക്കാൻ പറ്റില്ലല്ലോ ബന്ധുക്കൾ ആയി പോയില്ലേ, എങ്കിലും സംസാരിച്ചു, എല്ലാം സുധിയല്ലേ ചെയ്തത് എന്ന് ഞാൻ പറഞ്ഞപ്പോൾ ആശ്വസിച്ചു 2 ആളും…”

“അവൻ ഇവരുടെ എർത്ത് ആയിരുന്നു, മീനാക്ഷിയെ കല്യാണം കഴിക്കാൻ ഇവർ സംസാരിക്കും എന്ന് കരുതി ഇവരുടെ കൂടെ കൂടിയതാ… എന്നിട്ട് അതും നടന്നില്ല….”

“അല്ല ഉത്തമേട്ടോ ഈ പൈസ ഒക്കെ എവിടെ പോകുന്നു വല്ല ഊഹം ഉണ്ടോ !”

“രാജൻ സാറിൻ്റെ ഭൂരിഭാഗവും അങ്ങേരുടെ മക്കൾക്കും ഭാര്യക്കും ബാക്കി ബാറിലും ക്ലബിലും ആണ് പോകുന്നത്…ചീട്ട് കളി ഉണ്ട് മൂപ്പർക്ക്….”

“അപ്പൊ ബാലൻ കൊച്ചച്ചൻ്റെയോ ! അങ്ങേർക്ക് കുട്ടിയും കുടുംബം ഒന്നും ഇല്ലല്ലോ, ആളുടെ വീട്ടുകാര് ആയും, വലിയ ബന്ധം ഇല്ല…”

“അതിപ്പോ ശ്രീയോട് ഞാൻ എങ്ങനാ, പറയുക… എന്തൊക്കെ ആയാലും കൊച്ചച്ചൻ അല്ലേ…”

“ചേട്ടൻ പറ ചേട്ടാ….”

“അങ്ങേർക്ക് മദ്യവും ചീട്ടുകളിയും ഉണ്ട്…. പിന്നെ…”

“പിന്നെ…. ????”

“പിന്നെ പെണ്ണും, ഇവിടെത്തന്നെ പല അവളുമാരുമായും ഇടപാടുണ്ട്, പോരാത്തതിന് ടൗണിൽ ഒരു വെപ്പാട്ടിയും ഉണ്ടെന്ന് കേട്ടിട്ടുണ്ട്…. അത് പക്ഷേ ഉറപ്പില്ല” അയാൾ എൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞു…

‘കൊച്ചച്ചൻ ആള് കൊള്ളാലോ’ ഞാൻ മനസ്സിൽ കരുതി

“ആട്ടെ ഇവിടെ ഏതൊക്കെയാ കുറ്റികൾ, ഒന്ന് കരുതി

💬 Comments

View all comments