Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
ഉഷമ്മയും മീരയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ…. ഉഷമ്മ നിർബന്ധിച്ചെങ്കിലും മീര ഇരുന്നില്ല അവൾ അവിടെ ഞങ്ങൾ കഴിക്കുന്നത് നോക്കി നിന്നു.
“ഇന്ന് ഫോൺ വക്കാൻ ആൾ വരും അതാ ഞാൻ ഉച്ചക്ക് പോന്നത്, പിന്നെ നാളെ പോകുകയും വേണം അല്ലോ…”
“എന്താ മോനെ ഇപ്പൊ ഫോണിൻ്റെ ഇത്ര ആവശ്യം…”
“ഫോണൊക്കെ ഒരു അത്യാവശ്യം അല്ലെ ഉഷമ്മേ… ഇനി ഇപ്പൊ ബിസിനസ് ആവശ്യങ്ങൾക്ക് കൊച്ചിയിൽ നിന്ന് ഫോൺ വരും…. പിന്നെ മീനാക്ഷിക്ക് അവിടെ എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കാൻ പറ്റണ്ടേ…”
“ശരിയാ അവൾക്ക് മാസം 5 കഴിഞ്ഞില്ലേ….”
ഞങ്ങൾ ഇത് പറയുമ്പോൾ മീരയുടെ മുഖത്ത് ഒരു തെളിച്ചം ഉണ്ടായിരുന്നു. അവളുടെ ചേച്ചിയോട് ഉള്ള എൻ്റെ കരുതൽ കണ്ടാകും…. പക്ഷെ എനിക്ക് അവൾക്ക് സന്തോഷം കിട്ടുന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല….
“പിന്നെ ആ കൊച്ചിനോട് അന്ന് കച്ചേരി ഉള്ളപ്പോൾ വിളിക്കാൻ പറഞ്ഞത് അല്ലേ, വിളിച്ചിട്ട് ഇവിടേക്ക് ഫോൺ കണക്ട് ആയില്ലേൽ അതും മോശം അല്ലേ….”
ഞാൻ ഇത് പറഞ്ഞു, മീരയുടെ മുഖത്തേക്ക് പാളി നോക്കി. അവളുടെ മുഖം ഇരുണ്ടിരുന്നു. അവൾക്ക് നല്ല ദേഷ്യം വന്നത് പോലെ. ചിലപ്പോൾ എൻ്റെ തോന്നൽ ആകാം… അവൾ ഞാൻ നോക്കുന്നത് കണ്ടതും മുഖം വെട്ടിച്ച് ഉഷമ്മയോടായി ചോദിച്ചു.
“അമ്മായി ഞാൻ അടുക്കളയിലോട്ട് പോകട്ടെ, ഇനി ഒന്നും വേണ്ടല്ലോ…” അത് പറയുമ്പോൾ അവളെ ശബ്ദത്തിന് ചെറിയ ഇടർച്ച ഉണ്ടായിരുന്നു..
“മോളിവിടെ ഇരുന്ന് കഴിച്ചോ…എന്തിനാ അടുക്കളയിലോട്ട് പോകുന്നേ…”
“അത് വേണ്ട അമ്മായി ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ടല്ലോ…” അതും പറഞ്ഞ് മറുപടിക്ക് കാത്ത് നിൽക്കാതെ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൾ അകത്തേക്ക് പോയി..
അവൾ പോയെന്ന് ഉറപ്പായപ്പോൾ ഉഷമ്മ പതുക്കെ പറഞ്ഞു.
“എന്തിനാ കുട്ടാ നീ അവളെ ചൊടിപ്പിക്കാൻ ഓരോന്ന് പറയുന്നത്…” പാവത്തിന് നല്ല സങ്കടം ആയിട്ടുണ്ട്…
“അതുശരി അവൾക്ക് ആ മറ്റവനോട് കൊഞ്ചി കുഴയാം, അവനെ കെട്ടുന്നത് അവൾക്ക് കുഴപ്പം ഇല്ല പോലും…”
“അപ്പൊ അതാണ് കാര്യം, എൻ്റെ പൊന്ന് മോനെ, അവൾ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയുന്നത് അല്ലെ….”
“ഞാൻ ഇല്ലാത്തപ്പോൾ അല്ലെ അവനോട്
💬 Comments
View all comments