0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 282.6K

പക്ഷെ എനിക്ക് സാധിക്കുന്നില്ലായിരുന്നു, എൻ്റെ വായിൽ യാമി പകർന്നു നൽകിയ മാതളത്തിൻ്റെ മധുരം തന്നെ ആയിരുന്നു…

ഞാൻ പതുക്കെ എഴുന്നേറ്റ് ഉഷാമ്മയുടെ മുറിയിലേക്ക് നടന്നു, മുഖവും വായും ഒന്ന് കഴുകിയാൽ ചിലപ്പോൾ എനിക്ക് ഈ ഉന്മാദം അവസ്ഥയിൽ നിന്ന് പുറത്ത് വരാനാകും എന്ന പ്രതീക്ഷയോടെ…..

തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ ഞാൻ പതിയെ യാമിയുമായി ഉണ്ടായ നിമിഷങ്ങളിൽ നിന്ന് പതിയെ പുറത്തു വരാൻ തുടങ്ങി. വായും മുഖവും കഴുകി അവിടെ നിന്നും എൻ്റെ മുറിയിലേക്ക് തിരിച്ചു പോന്നു. കസേരയിൽ അല്പസമയം കണ്ണുകൾ അടച്ചു ഇരുന്നു…. കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ തലയിൽ ആരോ തലോടുന്നുണ്ടായിരുന്നു, ഞാൻ പതിയെ കണ്ണുകൾ തുറന്നു. ഭക്ഷണം കഴിക്കാത്തത് കൊണ്ട് എന്നെ അന്വേഷിച്ചു വന്നതായിരുന്നു ഉഷമ്മ….

“എന്താ മോനെ, നിനക്ക് എന്താ പറ്റിയത്…. നീ എന്താ കഴിക്കാൻ പോലും നിലക്കാതെ പോന്നത്!” അവർ എൻ്റെ സൈഡിലെ കട്ടിലിൽ ഇരുന്ന് എൻ്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു…

“ഏയ് ഒന്നുമില്ല, കുറെനേരം വെയില് കൊണ്ടത്തിൻ്റെയാ, പിന്നെ എനിക്ക് വലിയ വിശപ്പ് തോന്നിയില്ല, അതാ….” ഞാൻ അവരെ തന്നെ നോക്കി ഇരുന്നു.

“ഓഹ്, ഞാനും കരുതി എൻ്റെ എൻ്റെ ചെക്കന് എന്താ പറ്റിയത് എന്ന്… പിന്നെ എല്ലാരും കഴിച്ച് പണി തീർക്കാതെ അവിടുന്ന് പോരാൻ പറ്റുമോ… ” അവരുടെ മുഖത്ത് ആശ്വാസം വന്നു.

“അപ്പൊ, ബാക്കി എല്ലാവരും ഉച്ചമയക്കത്തിൽ ആവും അല്ലേ ? മീരയോ!”

ഞാൻ ഉഷയെ കൊതിയോടെ നോക്കിക്കൊണ്ട് ചോദിച്ചു..

“അവൾ അമ്മുവിനെ പഠിപ്പിക്കാൻ പിടിച്ചെടുത്തിട്ടുണ്ട്, നാളത്തെ ഹോം വർക്ക് ചെയ്യാനുള്ള യുദ്ധം ആകും..” ഒരു കള്ളച്ചിരിയോടെ

💬 Comments

View all comments