0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 282.7K

എല്ലാവരും അവിടെ ഉണ്ട്…

“അമ്മേ, അമ്മക്ക് വെറുതെ ഓരോന്ന് തോന്നുന്നതാണ്….” സന്ധ്യ വല്ല്യമ്മയാണ്…

“അത് അവൾ തന്നെ ആണ് യമുന… ഞാൻ ശരിക്കും കണ്ടു… അവൾ പുറത്ത് ഇറങ്ങിയിട്ടുണ്ട്… നിക്ക് ഉറപ്പാ….”

“അമ്മേടെ ഓരോരോ പേടികൾ… അമ്മ ഈ ഒറ്റക്ക് കിടക്കുന്നതിൻ്റെ ആണ്…” ശോഭന ചിറ്റ പറഞ്ഞു.

എന്നെ കണ്ട് അച്ഛമ്മ കൈകാണിച്ചു വിളിച്ചു. “മോനേ ശ്രീഹരി… കുട്ടി സൂക്ഷിക്കണം... കുട്ടി ഇങ്ങോട്ട് വന്നശേഷം ആണ് അവൾ ഇപ്പോൾ വീണ്ടും പ്രത്യക്ഷ ആയത്…”

“ദേ അമ്മേ… വെറുതെ ഓരോന്ന് പറഞ്ഞു, എല്ലാരേം പേടിപ്പിക്കല്ല…. എല്ലാം അമ്മയുടെ ഓരോ തോന്നലാ….”

ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നു, പിന്നെ ഓരോരുത്തരായി അവരുടെ മുറികളിലേക്ക് പോകുമ്പോൾ ഞാനും അടുക്കളയിൽ പോയി വെള്ളം കുടിച്ചു മുറിയിലേക്ക് പോയി…..

………………………………………………………

പിറ്റേന്ന് , രാവിലത്തെ പതിവ് കലാപരിപാടികൾക്ക് ശേഷം മില്ലിലേക്ക് ഇറങ്ങി. നാളെ കൊച്ചിയിലേക്ക് വരുന്ന വിവരം, വിളിച്ചു പറയണം.

കവലയിൽ ബൂത്തിലേക്ക് കയറിയപ്പോൾ തന്നെ എന്നെ കണ്ട് ബൂത്തിലെ ചേട്ടൻ എഴുന്നേറ്റ് വന്നു, ഫോണുകളുടെ കാര്യം പറയാൻ ആയിരുന്നു, സത്യത്തിൽ ഞാൻ അത് മറന്നിരുന്നു..

“ശ്രീഹരി , എന്നല്ലേ പേര് പറഞ്ഞത്, ഫോൺ ഞാൻ എത്തിച്ചിട്ടുണ്ട്… ടെലിഫോൺ ഓഫീസിലേക്ക് വിളിച്ചിരുന്നോ ! “

“അയ്യോ ചേട്ടാ, ഞാനത് മറന്ന് പോയി…”

“ഓ അത് സാരം ഇല്ല… ഇന്ന് ഒരു കണക്ഷൻ കൊടുക്കാൻ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഉച്ചക്ക് ശേഷം അവർ വരുന്നുണ്ട്… ഞാൻ അത് കഴിഞ്ഞ് അവരെ കൊണ്ട് അങ്ങ് വന്നേക്കാം… ഫോൺ ഇപ്പൊ കൊണ്ട് പോകുന്നോ അതോ ഞാൻ കൊണ്ടുവന്നാൽ മതിയോ

💬 Comments

View all comments