Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
! ”
“അത് ചേട്ടൻ വരുമ്പോൾ കൊണ്ട് വന്നാൽ മതിയാകും…”
“ശെരി….”
ഞാൻ ബൂത്തിൽ കയറി വീട്ടിലേക്ക് വിളിച്ചു. അമ്പിളി ചേച്ചി ആണ് ഫോൺ എടുത്തത്… ഞാൻ അവരോട് നാളെ വരുന്നുണ്ട് എന്ന് പറഞ്ഞു. മീനാക്ഷിയോടും ലളിത അമ്മായിയോടും പറയണ്ട, ഒരു സർപ്രൈസ് ആകട്ടെ എന്നും പറഞ്ഞു. ബൂത്തിൽ പൈസ കൊടുത്ത് ഞാൻ മില്ലിലേക്ക് വണ്ടി വിട്ടു..
ഇന്ന് ഉച്ചക്ക് തറവാട്ടിലേക്ക് പോകണ്ടത് കൊണ്ടും നാളെ മുതൽ 3 ദിവസത്തേക്ക് കൊച്ചിയിൽ ആയത് കൊണ്ടും ഞാൻ ഉത്തമനുമായി ഇരുന്ന്, ചരക്കിൻ്റെ വിവരങ്ങൾ എല്ലാം കൃത്യമായി പഠിച്ചു. എൻ്റെ പോക്കറ്റ് ഡയറിയിൽ അത്യാവശ്യ വിവരണങ്ങൾ എല്ലാം കുറിച്ചു വച്ചു…
ബാലനും രാജനും അന്ന് മില്ലിൽ ഉണ്ടായിരുന്നു. അവരോട് ഞാൻ ഉച്ചക്ക് പോകും എന്ന് സൂചിപ്പിച്ചു.
ഉച്ചയോടെ മില്ലിൽ നിന്ന് ഇറങ്ങുമ്പോൾ ബാലൻ ഖദീജയെ വട്ടം ചുറ്റി നടക്കുന്നുണ്ടായിരുന്നു. നാളെയോ മറ്റന്നാളോ പരിപാടി സെറ്റ് ആക്കുന്നതാകും… ശനിയാഴ്ചത്തെ ആറാട്ട് കഴിഞ്ഞ് ഞാൻ പുള്ളിയുടെ താക്കോൽ എടുത്ത ഇടത്ത് തന്നെ വച്ചിരുന്നു…
തറവാട്ടിൽ എത്തി ഉച്ചയൂണ് കഴിക്കുമ്പോൾ ഞാൻ ഉഷമ്മയെയും നിർബന്ധിച്ച് കൂടെ ഇരുത്തി.… മറ്റുള്ളവർ ഒക്കെ എപ്പോഴേ കഴിച്ച് ഉച്ചയുറക്കത്തിന് പോയിരുന്നു. ഞാനും ഉഷമ്മയും മീരയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ…. ഉഷമ്മ നിർബന്ധിച്ചെങ്കിലും മീര ഇരുന്നില്ല അവൾ അവിടെ ഞങ്ങൾ കഴിക്കുന്നത് നോക്കി നിന്നു.
“ഇന്ന് ഫോൺ വക്കാൻ ആൾ വരും അതാ ഞാൻ ഉച്ചക്ക് പോന്നത്, പിന്നെ നാളെ പോകുകയും വേണം അല്ലോ…”
“എന്താ മോനെ ഇപ്പൊ ഫോണിൻ്റെ ഇത്ര ആവശ്യം…”
“ഫോണൊക്കെ ഒരു അത്യാവശ്യം അല്ലെ ഉഷമ്മേ…
💬 Comments
View all comments