Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയുന്നത് അല്ലെ….”
“ഞാൻ ഇല്ലാത്തപ്പോൾ അല്ലെ അവനോട് മിണ്ടിയത് അതോ ? ഉഷമ്മക്ക് വെറുതെ തോന്നുന്നത് അവൾക്ക് എന്നോട് ഇഷ്ടം ഒന്നും ഇല്ല…”
“അവൾ ഒറ്റക്ക് ഒന്നും അല്ലായിരുന്നല്ലോ, ആ ഹർഷയും അമ്മുവും ഒക്കെ ഉണ്ടായിരുന്നില്ലേ…. അല്ല അവൾക്ക് അപ്പൊ ആരോടും മിണ്ടാനും പാടില്ലേ… നീ ആള് കൊള്ളാമല്ലോ…”
“അത് ഞാൻ… എനിക്ക്…”
“എനിക്ക് അറിയില്ലേ നിന്നെ, അന്ന് രാത്രി ഞാൻ കണ്ടതാ, നീ അവളുടെ കഴുത്തിൽ ഉമ്മ വച്ചത്…”
“ഉഷമ്മേ അത് ഞാൻ ഒരു തമാശയ്ക്ക്…”
“മോനെ, ഹരീ നീ എന്താ അവളുടെ ഭാഗത്ത് നിന്ന് ആലോചിക്കാത്തത്… അവളുടെ ചേച്ചിയെ ഒരുത്തൻ ചതിച്ചു. പെറ്റമ്മയും കൂടെപിറന്നോളും ഇപ്പൊ എവിടെയോ ആണ്…. അവളുടെ ചേച്ചിക്ക് സംഭവിച്ചത് അവൾക്ക് സംഭവിക്കുമോ എന്ന പേടി ഉണ്ടാകില്ലേ…”
“പക്ഷെ… ഞാൻ അവനെപ്പോലെ അല്ലല്ലോ… അവൾ ഒന്ന് മൂളിയാൽ ഞാൻ അവളെ കെട്ടില്ലേ….”
“ആദ്യം നീ അവളുടെ മനസ്സ് സ്വന്തമാക്ക്…. അല്ലാതെ അവളുടെ സമ്മതം ഇല്ലാതെ അവിടെം എവിടേം തൊടുക അല്ല വേണ്ടത്…”
“ഉം…ഉം…”
“നീ ഒന്ന് ഓർത്തോ ശ്രീ അവളുടെ സമ്മതം ഇല്ലാതെ പലവട്ടം അവളുടെ ശരീരത്ത് തൊട്ടിട്ടും അവൾ അത് ആരോടും പറയാത്തത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്… നീ ആയിട്ട് അത് ഇല്ലാതെ ആക്കരുത്…”
“എനിക്ക് മനസ്സിലായി ഉഷമ്മേ… ഞാൻ ഇനി ശ്രദ്ധിച്ചോളാം…”
അപ്പോഴേക്കും മീര അങ്ങോട്ട് വന്നു. ഞങ്ങൾ രണ്ടാളും കഴിച്ചു എണീറ്റു…
ഞാൻ എൻ്റെ മുറിയിൽ പോയി കിടന്ന് ഉഷമ്മ പറഞ്ഞത് ആലോചിക്കാൻ തുടങ്ങി… എന്തായാലും തത്കാലം കുറച്ച് ഗൗരവത്തിൽ മീരയോട്
💬 Comments
View all comments