Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
നിന്നാൽ മതിയെന്ന് മനസ്സ് പറഞ്ഞു…
കുറച്ച് കഴിഞ്ഞ് മീര വന്ന് പുറത്ത് നിന്ന് ചുമച്ചു..
“ഉം എന്താ…”
“ഫോണിൻ്റെ ആൾക്കാർ വന്നിട്ടുണ്ട്…” അവൾ മുഖത്ത് പോലും നോക്കാതെ പറഞ്ഞിട്ട് പോയി…
ഞാൻ എഴുന്നേറ്റ് താഴെ പോയി… അവരുമായി സംസാരിച്ചു. കണക്ഷൻ എല്ലാം ശെരി ആക്കി. താഴത്തെ ഫോൺ മാറ്റി പുതിയ ഫോൺ വച്ചു, മുകളിൽ എൻ്റെ മുറിയിലും പുതിയ ഫോൺ കണക്ട് ചെയ്തു. ഞാൻ ബൂത്തിലെ ചേട്ടൻ്റെ അടുത്ത് ഫോണിനുള്ള പൈസ കൊടുക്കുമ്പോൾ ടെലിഫോൺ കണക്ഷൻ തരാൻ വന്നവർക്ക് എത്രയാ കൊടുക്കേണ്ടത് എന്ന് ചോദിച്ചറിഞ്ഞു. അവർക്ക് അത് കൊടുത്തു. കൈക്കൂലി കിട്ടിയ സന്തോഷത്തിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചോളാൻ പറഞ്ഞ് അവരെല്ലാം കൈ തന്ന് പിരിഞ്ഞു.
“ഓഹ് ഇനി ഇപ്പൊ ബോംബക്ക് കത്തെഴുതി മിനക്കെടണ്ടല്ലോ, എന്തായലും നന്നായി… രാജേട്ടനോടും മുരളിയോടും പറഞ്ഞു പറഞ്ഞു മടുത്തതാ ഇതൊന്ന് ശെരി ആക്കാൻ…” സന്ധ്യ വല്യമ്മ ഫോൺ ശരിയായ സന്തോഷം പങ്കു വച്ചു.
“ശരിയാ ചേച്ചി, ശ്രീഹരിക്ക് എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ അറിയാം…” ശോഭ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
അന്ന് രാത്രി ഭക്ഷണം കഴിക്കാൻ താഴേക്ക് ഇറങ്ങുമ്പോൾ ബോംബെയിലെ മകളുമായി വല്ല്യമ്മ കത്തി വക്കുന്നത് കേട്ടു….
“എൻ്റെ സന്ധ്യേ STD ആണ്, എത്ര നേരം ആയി തുടങ്ങിയിട്ട്…”
“ദേ മനുഷ്യാ, നിങ്ങളൊന്നും ഇത്ര കാലമായി കണക്ഷൻ ഒന്ന് ശെരി ആക്കാൻ പോലും മിനക്കെട്ടില്ല…. ഇതിപ്പോ ആ ചെക്കൻ ആണ് അതൊന്ന് നേരെ ചൊവ്വേ ആക്കിയത്… ഞാനെൻ്റെ മോളുടെ ശബ്ദം കേട്ടിട്ട് എത്ര നാൾ ആയി…”
അപ്പോഴേക്കും ഞാൻ താഴെ എത്തി…
“എന്തിനാ
💬 Comments
View all comments