0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 282.7K

വല്ല്യച്ഛാ വല്ല്യമ്മയോട് വഴക്കടിക്കുന്നത്… എപ്പോഴേലും മക്കളോട് ഒന്ന് മിണ്ടും പറയും ഒക്കെ വേണ്ടേ…”

“ എന്നാലും മോനെ ഇങ്ങനെ ഉണ്ടോ ഒരു വിളി.. ഇതിപ്പോ പത്ത് പതിനഞ്ച് മിനിറ്റ് ആയി…”

“ശെരി മോളെ, അടുത്ത ആഴ്ച്ച വിളിക്കാം…” വല്ല്യമ്മ അപ്പോഴേക്കും ഫോൺ കട്ട് ചെയ്തു…

ഞാൻ അവരെ സ്വതന്ത്രമായി വഴക്ക് കൂടാൻ വിട്ട് അടുക്കളയിലേക്ക് നടന്നു.

രാവിലെ നേരത്തെ ഇറങ്ങേണ്ടത് കൊണ്ട് ഞാൻ ഭക്ഷം കഴിച്ചു നേരത്തെ പോയി കിടന്ന് ഉറങ്ങി.

………………………………………………………

രാവിലെ ഒരു 6 മണിയോടെ ഞാൻ എഴുന്നേറ്റ് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ബുള്ളറ്റിൽ പോകണം എന്ന് ഉണ്ടായിരുന്നെങ്കിലും ഉഷമ്മയുടെ സ്നേഹത്തോടെ ഉള്ള എതിർപ്പ് കാരണം അത് വേണ്ടെന്ന് വച്ചിരുന്നു.. അതുകൊണ്ടാണ് 6 മണിക്ക് തന്നെ ഇറങ്ങേണ്ടി വന്നത്…

ഉച്ചയോടെ കൊച്ചിയിൽ എത്തിയ ഞാൻ ഒരു പഴക്കടയിൽ കയറി കുറച്ച് പഴങ്ങൾ വാങ്ങിച്ചു, ഒരു ഗർഭിണിയെ കാണാൻ പോകുന്നത് അല്ലേ, ഒപ്പം ബാഗിൽ ഉഷമ്മ ആരും കാണാതെ ഒന്ന് രണ്ട് അച്ചാറുകൾ കൊടുത്തയച്ചിരുന്നു…

വീട്ടിൽ എത്തിയ എന്നെ കണ്ട് മീനാക്ഷിയും ലളിത അമ്മായിയും ആശ്ചര്യപ്പെട്ടു, രണ്ട് പേരുടെ മുഖത്തും നല്ല സന്തോഷവും ഉണ്ടായിരുന്നു.

ഞാൻ കൊണ്ടുവന്ന പഴങ്ങളേക്കാൾ മീനാക്ഷി എന്ന ഗർഭിണിക്ക് വേണ്ടത് ഉഷമ്മ കൊടുത്തയച്ച അച്ചാറുകൾ ആയിരുന്നു…

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് ഞാൻ പുറത്ത് നിൽക്കുമ്പോൾ അമ്പിളിച്ചേച്ചി മുറ്റത്തേക്ക് വന്നു.

“ശ്രീക്കുട്ടാ…. ഇന്നലെ മോൻ്റെ അമ്മച്ഛൻ്റെ കൂട്ടുകാരൻ ഇല്ലേ, മഹേന്ദ്രൻ സാർ പുള്ളി വന്നിരുന്നു…നിൻ്റെ നമ്പർ ചോദിച്ചു…. ഇല്ലെന്ന് പറഞ്ഞപ്പോൾ പുള്ളി ആകെ മനപ്രയാസത്തിൽ ആയി… പിന്നെ ഞാൻ അവര് രണ്ട് പേരും

💬 Comments

View all comments