0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack_Sparrow Read All Parts 117327

5 ഉം ആ കോളേജിൽ കാണിച്ച് കൂട്ടിയത് ഇന്നും ജോണേട്ടനു അറിയില്ല എന്ന് ഉറപ്പ്…. അത് ഏറ്റവും മുതൽ എടുത്തത് അലീന എന്ന ഈ കാന്താരി ആണ്…

“എടാ നീ എന്ത് ആലോചിച്ച് ഇരിക്കുവാ എടുത്ത് കഴിക്കു…” അലൻ്റെ ശബ്ദം എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തി….

“അപ്പൊ ഇനി നീ പറ, എന്താണ് നിൻ്റെ ആഗമനോദ്ദേശം, സിദ്ധുവിനെ നീ കണക്കപിള്ള ആക്കിയത് അറിഞ്ഞു, ഇവിടെ അത് നടപ്പില്ല മോനെ… എൻ്റെ അപ്പൻ എന്നെ ആവശ്യത്തിന് പണിയിപ്പിക്കുന്നുണ്ട്…”

“ഓ… അതൊന്നും അല്ലടാ…. ഞങ്ങൾക്ക് ഒരു മില്ലുണ്ട്……” ഞാൻ കര്യങ്ങൾ അവന് വിശദീകരിച്ചു കൊടുത്തു.

“ആഹ്.. ഇതാണോ…. ചരക്ക് എടുക്കാൻ വേറെ ആളൊന്നും വേണ്ട… ഇത് മൊത്തം നമ്മൾ എടുത്തോളാം…”

“എടാ കോട്ടയത്തേക്ക് അയക്കണ്ടേ അപ്പോ… നീ അപ്പനോട് ഒന്ന് ചോദിച്ചു നോക്ക്….”

“എടാ ഇതൊക്കെ ഞാനാ ഇപ്പോ നോക്കുന്നത്…എനിക്കറിയാം… നീ നിൻ്റെ ചരക്ക് എന്തിനാ കോട്ടയത്തേക്ക് അയക്കുന്നത്… കൊച്ചിയിലെ മാർക്കറ്റിലേക്ക് പോലും ഈ അരി നമ്മൾ എടുക്കുന്നില്ല… നമ്മൾ ഇത് ബ്രാൻഡ് ചെയ്ത് ഭൂരിഭാഗം ഗൾഫിലേക്കും ബാക്ക് ചെന്നൈ, ബോംബെ ഒക്കെ ആണ് കൊടുക്കാൻ പോകുന്നത്….”

“എടാ അപ്പൊ ഒരു മാസം ഒരു അമ്പതിനായിരം കിട്ടുമായിരിക്കും അല്ലേ..”

“നീ എന്ത് മണ്ടത്തരമാ പറയുന്നത്…എൻ്റെ ലാഭം എല്ലാം കഴിഞ്ഞു ഓഫ് സീസണുകളിൽ 2.5 ലക്ഷം സീസണിൽ 3.5/4 ലക്ഷം വരെ മാസം നിനക്ക് കിട്ടും…”

“ഇച്ചായൻ എന്ത് പരിപാടിയാ കാണിച്ചത്… ശ്രീക്ക് 1 ലക്ഷം കൊടുത്തു ബാക്കി എനിക്ക് തന്നാൽ മതി ആയിരുന്നല്ലോ….”

“അയ്യട…. ആട്ടെ അപ്പനും അമ്മച്ചിയും എവിടെ…”

“അവരൊരു കല്യാണത്തിന് പാലാക്ക് പോയിരിക്കുവാ…”

“ഓ… എടാ പിന്നെ ഒരു കാര്യം കൂടെ…” ഞാൻ മഹേന്ദ്രൻ അപ്പൂപ്പൻ്റെ കാര്യങ്ങൾ കൂടെ പറഞ്ഞു…

“ ഓ.. അത് ഞാൻ നമ്മുടെ ഓഫീസിലെ ഏതേലും അക്കൗണ്ടൻ്റിനെ പറഞ്ഞു വിടാം…കടമുറി വാടക കേസ് അവർ നോക്കിക്കോളും… നിൻ്റെ അക്കൗണ്ടിലേക്ക് കൃത്യമായി ഫണ്ട് വന്നോളും... പുള്ളിയുടെ വീട് നോക്കാൻ നീ തന്നെ ആളെ സെറ്റ് ചെയ്താൽ മതി… അതുപോലെ നിൻ്റെ വീടിൻ്റെയും…”

എനിക്കും അതാണ് നല്ലത്

💬 Comments

View all comments