0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 282.8K

5 ഏക്കർ കൃഷിഭൂമി… ഇതിൻ്റെ മുക്കും മുറിയും മാത്രമേ ചിറ്റില്ലത്ത് സന്ധ്യയ്ക്കും രാജനും ഒക്കെ അറിയൂ…

ഇത് കൂടാതെ അമ്മമ്മക്ക് ഭാഗം കിട്ടിയതും അമ്മമ്മയുടെ സഹോദരങ്ങളുടെ ഭാഗം അമ്മച്ചൻ പൈസ കൊടുത്തു വാങ്ങിയതും ആയി ഒരു വാഗമണ്ണിൽ 100 ഏക്കർ എസ്റ്റേറ്റ് എൻ്റെ പേരിൽ ഉണ്ടായിരുന്നു.അമ്മച്ചനും അമ്മമ്മയും ഉള്ളക്കാലത്ത് ഞങ്ങൾ 4 പേരും ഇടക്ക് ആ എസ്റ്റേറ്റിലെ ബംഗ്ലാവിൽ പോയി താമസിചിട്ടുണ്ട്. വാഗമണ്ണിൽ തന്നെ ഒരു 200 ഏക്കർ എസ്റ്റേറ്റ് മഹേന്ദ്രൻ അപ്പൂപ്പന് ഉണ്ട്… സത്യത്തിൽ ഭാഗസമയത്ത് മഹേന്ദ്രൻ അപ്പൂപ്പൻ ആണ് അമ്മമ്മയുടെ ഓഹരി വിറ്റു പണം ആക്കാൻ നിന്ന അമ്മച്ഛനെ ഉപദേശിച്ചു എസ്റ്റേറ്റ് വാങ്ങിപ്പിച്ചത്. അമ്മച്ഛൻ്റെ ചെറുപ്പം മുതൽ ഉള്ള സുഹൃത്താണ് മഹേന്ദ്രൻ അപ്പൂപ്പൻ, ഞങ്ങളുടെ എസ്റ്റേറ്റ് കാര്യങ്ങൾ നോക്കിയിരുന്നത് മഹേന്ദ്രൻ അപ്പൂപ്പൻ ആയിരുന്നു… അമ്മയുടെയും അച്ഛൻ്റെയും വേർപിരിയലിന് ശേഷം ആണ് അമ്മമ്മയുടെ വീട്ടിൽ ഒരുപാട് കാലം നടക്കാതെ നിന്ന ഈ ഭാഗം നടന്നത്. അതുകൊണ്ടാണ് ചിറ്റില്ലാത്ത ഉള്ളവർക്ക് ഇതേപ്പറ്റി അറിയാത്തത്….

പിന്നീട് മഹേന്ദ്രൻ അപ്പൂപ്പൻ തൻ്റെ രണ്ട് മക്കൾക്ക് തൻറെ എസ്റ്റേറ്റ് ഭാഗം വച്ച് കൊടുത്തു കൊച്ചിയിലേക്ക് താമസം മാറി… മഹേന്ദ്രൻ അപ്പൂപ്പൻ്റെ മക്കളാണ് ഇപ്പോൾ ഞങ്ങളുടെ എസ്റ്റേറ്റ് കാര്യങ്ങൾ നോക്കുന്നത്…. അമ്മച്ഛൻ്റെ മരണത്തിന് ശേഷം കൊച്ചിയിലെ കടമുറികളുടെ വാടകയും മറ്റ് എല്ലാം പുള്ളി ആണ് കൃത്യമായി കൈകാര്യം ചെയ്തിരുന്നത്… ഇങ്ങനെ ഒക്കെ ആണെങ്കിലും മൂപ്പർക്ക് ഞാനുമായോ അമ്മയുമായോ യാതൊരു അടുപ്പവും ഇല്ലായിരുന്നു… പുള്ളിക്ക് ആകെ അടുപ്പം ഉണ്ടായിരുന്നത് മൂപ്പരുടെ ഭാര്യയോടും എൻ്റെ അമ്മച്ചനോടും മാത്രം ആയിരുന്നെന്ന് അമ്മ ഇടക്ക് പറയാറുണ്ട് രണ്ട് പേരും

💬 Comments

View all comments