0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 282.8K

ഇന്നില്ല… മക്കളോട് പോലും മൂപ്പർക്ക് വലിയ അടുപ്പം ഇല്ലത്രേ… അങ്ങനെ ഒരു മനുഷ്യൻ… പട്ടാളത്തിൽ വലിയ ജോലി ആയിരുന്നു അയാൾക്ക്… അതേ പട്ടാളചിട്ട ജീവിതത്തിലും പാലിക്കുന്ന ആ മനുഷ്യൻ എന്തിനാണ് ഇപ്പൊ എന്നെ കാണുന്നത് ആവോ ! അയാളുടെ വീടിൻ്റെ വാതിലിൽ മുട്ടുമ്പോൾ ഞാൻ ഓർത്തു….

“ആ ശ്രീഹരി… ഇരിക്ക്…എപ്പോഴാ എത്തിയത്…” മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു…

“ആ അപ്പൂപ്പാ ഞാൻ ഉച്ചക്ക് എത്തി.. ചേച്ചി പറഞ്ഞു എന്തോ അത്യാവശ്യം ഉണ്ടെന്ന് അപ്പൂപ്പൻ പറഞ്ഞെന്ന്…”

“ഹാ… മോനെ ഞാൻ എൻ്റെ വളരെ ചെറുപ്പത്തിലെ പട്ടാളത്തിൽ പോയതാ… ഒരുപാട് യുദ്ധവും രക്തവും കണ്ട് മനസ്സ് കല്ലുപോലെ ഉറച്ചുപോയി… പട്ടാളത്തിന് പോകുന്നതിന് മുന്നേ എനിക്ക് പ്രിയപ്പെട്ടവർ വളരെ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ… അച്ഛനും അമ്മയും മരിച്ച എന്നെ വളർത്തിയ എന്നെ വളർത്തി വലുതാക്കിയ അമ്മാവനും അമ്മായിയും വയസ്സറിയിച്ച കാലം മുതൽക്കെ എന്നെ മാത്രം സ്നേഹിച്ച അമ്മാവൻ്റെ ഏകമകൾ എൻ്റെ സൗദാമിനിയും… പിന്നെ ഉള്ളത് മോൻ്റെ അപ്പൂപ്പൻ ആണ്… എനിക്ക് സഹോദരനെപ്പോലെ അല്ല മൂത്ത ജേഷ്ഠൻ തന്നെ ആയിരുന്നു….”

‘ ഞാൻ ഒന്നും മനസ്സിലാകാതെ അദ്ദേഹത്തിൻ്റെ മുഖത്തേക്ക് നോക്കി ഇരുന്നു….’

“മോൻ വിചാരിക്കുന്നുണ്ടാകും ഈ കിളവൻ ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത് എന്ന്.. ല്ലേ….”

“പട്ടാളത്തിലെ ജീവിതത്തിന് മുന്നേ ഉള്ളവരോട് മാത്രമേ എനിക്ക് സ്നേഹം കാണിക്കാൻ സാധിച്ചിട്ട് ഉള്ളൂ എന്നതാണ് സത്യം… എൻ്റെയും സൗദാമിനിയുടെയും മക്കളോടോ എൻ്റെ ചേട്ടൻ്റെ മകളായ നിൻ്റെ അമ്മയോടോ നിന്നോടോ ഒന്നും ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ എനിക്ക് ആയില്ല…”

“അപ്പൂപ്പൻ എന്താ പറഞ്ഞു

💬 Comments

View all comments