0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 282.8K

ഓർത്തു അപ്പൂപ്പൻ പേടിക്കണ്ട… അപ്പൊ മറ്റന്നാൾ രാവിലെ കാണാം…”

ഒരു അറ്റാക്ക് ഒരാളെ ഇത്രയൊക്കെ മാറ്റുമോ ! ആവോ !! എന്തായാലും നാളെ അലനെ കാണാൻ പോണം അവൻ വഴി വേണം കൊച്ചിയിൽ ഇടപാടുകാരെ ശെരി ആക്കാൻ അവൻ്റെ അപ്പൻ തന്നെ ചരക്ക് എടുക്കും എങ്കിൽ പിന്നെ ഇടപാട്കാരേ തേടി അലയേണ്ടി വരികയും ഇല്ല….

………………………………………………………

രാവിലെ അലൻ്റെ വീട്ടിലേക്ക് കയറുമ്പോൾ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു, സിദ്ധുവിനെയോ ജോൺ ഏട്ടനെ പോലെയോ അല്ല… അലൻ ചിലപ്പോ എന്നെ എടുത്തിട്ട് അടിക്കും… എന്നാൽ കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന ആളെ കണ്ട് അടികിട്ടുന്നതിനേക്കാൾ എന്നെ ഞെട്ടിച്ചു കളഞ്ഞു… അലീന… അലൻ്റെ കാമുകി… ഇവനിവളെ കെട്ടിയോ… അതെപ്പോ….

“ ഓ… ഏറ്റവും അവസാനം ഇങ്ങോട്ട് എത്തി അല്ലേ… ഇച്ചായാ ദേ നമ്മുടെ കല്യാണത്തിന് പോലും കണ്ട് പിടിക്കാൻ പറ്റാത്ത നിങ്ങടെ ഉറ്റമിത്രം എന്നെ കണ്ട് ഇവിടെ കിളി പോയി നിൽക്കുന്നു….”

അകത്ത് നിന്ന് ഓടി വന്ന അലൻ എന്നെ തല്ലുക അല്ല മുറുക്കെ കെട്ടിപ്പിടിച്ചു… വീണ്ടും എൻ്റെ പ്രതീക്ഷകൾ തെറ്റി…

“നീ എവിടെയായിരുന്നു എടാ നാറി ഇത്രകാലം… എൻ്റെ കല്യാണത്തിന് നിന്നെ ഈ നാട് മുഴുവൻ തപ്പി…”

“എടാ… അത്…ഞാൻ…” സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു

“വേണ്ട… സിദ്ധു വിളിച്ച് എല്ലാം പറഞ്ഞു… നിനക്കൊരു സർപ്രൈസ് ആകട്ടെ എന്ന് കരുതിയാ ഈ കല്യാണക്കാര്യം പറഞ്ഞത്… നീ എനിക്ക് സർപ്രൈസ് തരാൻ ഇങ്ങോട്ട് വരുന്നുണ്ട് എന്നും അവൻ വിളിച്ചു പറഞ്ഞിരുന്നു… തിയ്യതി അടക്കം…”

“ഓ… ഇയാൾ സിദ്ദുവേട്ടൻ്റെയും

💬 Comments

View all comments