Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
ജോണിച്ചയൻ്റെയും ഒക്കെ മുൻപിൽ പ്രത്യക്ഷപ്പെട്ട് ദിവസം കുറെ ആയല്ലോ… ഇപ്പോഴാണോ ഇങ്ങോട്ട് വരാൻ തോന്നിയത്…” അലീനയുടെ പിണക്കം മാറിയിട്ടില്ല…
“എന്താടാ… ഇവളെ എങ്ങനാ നീ കെട്ടിയത്…. നാട്ട്കാര് പിടിച്ചു വച്ച് കെട്ടിച്ചോ…”
“അയ്യടാ…. നല്ല തമാശ….” അലീന പുച്ഛിച്ചു.
“ഒന്നും പറയണ്ട അളിയാ… അപ്പന് ഒരു ഗ്യാസ് വന്ന്… അമ്മച്ചിയും ചേച്ചിമാരും കൂടെ അത് അറ്റാക്ക് ആണെന്നും പറഞ്ഞു തമാശയ്ക്ക് എന്നെ പിടിച്ചു കെട്ടിക്കാൻ പോകുവാന്നു പറഞ്ഞു നടന്ന്… പള്ളിയിൽ വച്ച് ആരോ പറഞ്ഞു ഇതറിഞ്ഞ് ഈ പെണ്ണ് എന്നോട് പോലും പറയാതെ അപ്പനോട് പോയി പറഞ്ഞേക്കുവാ…. എന്നെ കെട്ടിയില്ലേൽ ചത്ത് കളയും എന്ന്… ഭാഗ്യത്തിന് എൻ്റെ അപ്പന് ശരിക്കും അറ്റാക്ക് വന്നില്ല…. പിന്നെ എല്ലാം ഇടിപ്പിടിന്ന് അങ്ങ് കഴിഞ്ഞു. എൻ്റെ വിധി.. അല്ലാതെ എന്നാ പറയാനാ….”
“ആഹാ…. അപ്പൊ ഇച്ചായന് എന്നെ കെട്ടാൻ പ്ലാൻ ഇല്ലായിരുന്നു അല്ലേ…”
അലൻ അവളെ വട്ടം പിടിച്ച് വാ പൊത്തി, “മിണ്ടാതിരിയേടി പെണ്ണെ…..”
അലൻ്റെ സ്വന്തം അലീന…
പീറ്ററും ജോണേട്ടനും എല്ലാം ഞങ്ങളുടെ ജീവിതത്തിലേക്ക് വരാൻ കാരണം ഇവളാണ്…. കോളേജിൽ ഏതോ സീനിയർ എന്തോ തമാശ പറഞ്ഞതിന് അവൻറെ അപ്പന് വിളിച്ച കാന്താരി… കാന്താരിയുടെ കയ്യിൽ കേറി പിടിച്ച സീനിയറെ ഓടി വന്ന് ചവിട്ടി തെറിപ്പിച്ച അലനെന്ന കലിപ്പൻ ചേട്ടൻ…. ഇത് കണ്ടു അന്തം വിട്ട കലിപ്പൻ്റെ കൂട്ടുകാർ ആയ ഞാനും സിദ്ധുവും ലാസ്റ്റ് സീനിയേഴ്സ് ഞങ്ങൾ മൂന്നിനെയും എടുത്തിട്ട് അച്ചാലം പുച്ചലം ചെണ്ട കൊട്ടും എന്ന് ഉറപ്പായപ്പോൾ കാമുകി നൈസ് ആയി കാമുകൻ്റെ കൈ പിടിച്ചു വലിച്ച് ഓടി…
💬 Comments
View all comments