Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
പിന്നാലെ ഞങ്ങളും അന്നാണ് അതുവരെ ഞങ്ങളോട് മിണ്ടിയിട്ട് കൂടി ഇല്ലാത്ത പീറ്റർ ഈ വിഷയത്തിൽ ഇടപെടുന്നതും ആ അടി ഒഴിവാക്കുന്നതും, എന്നാല് പിറ്റേന്ന് പീറ്ററിനും സിദ്ധുവിനും സീനിയേഴ്സ് വക നല്ല കണക്കിന് കിട്ടി…. പിന്നാലെ ജോൺ ഏട്ടൻ്റെ എൻട്രിയും കൊമ്പ്രമൈസും….
പക്ഷെ പിന്നീട് അങ്ങോട്ട് സ്ഥലം SI യുടെ അനിയനും കൂട്ടുകാരും എന്ന കെയ്റോഫിൽ ഞങ്ങൾ 5 ഉം ആ കോളേജിൽ കാണിച്ച് കൂട്ടിയത് ഇന്നും ജോണേട്ടനു അറിയില്ല എന്ന് ഉറപ്പ്…. അത് ഏറ്റവും മുതൽ എടുത്തത് അലീന എന്ന ഈ കാന്താരി ആണ്…
“എടാ നീ എന്ത് ആലോചിച്ച് ഇരിക്കുവാ എടുത്ത് കഴിക്കു…” അലൻ്റെ ശബ്ദം എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തി….
“അപ്പൊ ഇനി നീ പറ, എന്താണ് നിൻ്റെ ആഗമനോദ്ദേശം, സിദ്ധുവിനെ നീ കണക്കപിള്ള ആക്കിയത് അറിഞ്ഞു, ഇവിടെ അത് നടപ്പില്ല മോനെ… എൻ്റെ അപ്പൻ എന്നെ ആവശ്യത്തിന് പണിയിപ്പിക്കുന്നുണ്ട്…”
“ഓ… അതൊന്നും അല്ലടാ…. ഞങ്ങൾക്ക് ഒരു മില്ലുണ്ട്……” ഞാൻ കര്യങ്ങൾ അവന് വിശദീകരിച്ചു കൊടുത്തു.
“ആഹ്.. ഇതാണോ…. ചരക്ക് എടുക്കാൻ വേറെ ആളൊന്നും വേണ്ട… ഇത് മൊത്തം നമ്മൾ എടുത്തോളാം…”
“എടാ കോട്ടയത്തേക്ക് അയക്കണ്ടേ അപ്പോ… നീ അപ്പനോട് ഒന്ന് ചോദിച്ചു നോക്ക്….”
“എടാ ഇതൊക്കെ ഞാനാ ഇപ്പോ നോക്കുന്നത്…എനിക്കറിയാം… നീ നിൻ്റെ ചരക്ക് എന്തിനാ കോട്ടയത്തേക്ക് അയക്കുന്നത്… കൊച്ചിയിലെ മാർക്കറ്റിലേക്ക് പോലും ഈ അരി നമ്മൾ എടുക്കുന്നില്ല… നമ്മൾ ഇത് ബ്രാൻഡ് ചെയ്ത് ഭൂരിഭാഗം ഗൾഫിലേക്കും ബാക്ക് ചെന്നൈ, ബോംബെ ഒക്കെ ആണ് കൊടുക്കാൻ പോകുന്നത്….”
“എടാ അപ്പൊ ഒരു മാസം
💬 Comments
View all comments