0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 282.9K

ഒരു അമ്പതിനായിരം കിട്ടുമായിരിക്കും അല്ലേ..”

“നീ എന്ത് മണ്ടത്തരമാ പറയുന്നത്…എൻ്റെ ലാഭം എല്ലാം കഴിഞ്ഞു ഓഫ് സീസണുകളിൽ 2.5 ലക്ഷം സീസണിൽ 3.5/4 ലക്ഷം വരെ മാസം നിനക്ക് കിട്ടും…”

“ഇച്ചായൻ എന്ത് പരിപാടിയാ കാണിച്ചത്… ശ്രീക്ക് 1 ലക്ഷം കൊടുത്തു ബാക്കി എനിക്ക് തന്നാൽ മതി ആയിരുന്നല്ലോ….”

“അയ്യട…. ആട്ടെ അപ്പനും അമ്മച്ചിയും എവിടെ…”

“അവരൊരു കല്യാണത്തിന് പാലാക്ക് പോയിരിക്കുവാ…”

“ഓ… എടാ പിന്നെ ഒരു കാര്യം കൂടെ…” ഞാൻ മഹേന്ദ്രൻ അപ്പൂപ്പൻ്റെ കാര്യങ്ങൾ കൂടെ പറഞ്ഞു…

“ ഓ.. അത് ഞാൻ നമ്മുടെ ഓഫീസിലെ ഏതേലും അക്കൗണ്ടൻ്റിനെ പറഞ്ഞു വിടാം…കടമുറി വാടക കേസ് അവർ നോക്കിക്കോളും… നിൻ്റെ അക്കൗണ്ടിലേക്ക് കൃത്യമായി ഫണ്ട് വന്നോളും... പുള്ളിയുടെ വീട് നോക്കാൻ നീ തന്നെ ആളെ സെറ്റ് ചെയ്താൽ മതി… അതുപോലെ നിൻ്റെ വീടിൻ്റെയും…”

എനിക്കും അതാണ് നല്ലത് എന്ന് തോന്നി… വീടുകളുടെ കാര്യം അമ്പിളിച്ചേചിയുടെ മരുമോനേ ഏൽപ്പിക്കം….

അങ്ങനെ അവരുടെ കൂടെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ പതിയെ ഇറങ്ങാൻ തുടങ്ങി..

“ എടാ നീയൊരു കാർ എടുക്കു…”

“എന്താ ഇപ്പൊ നിനക്ക് എന്നെ കൊണ്ട് കാർ എടുക്കാൻ…”

“ഈ മാസത്തെ ഫണ്ട് നിനക്ക് എന്തായാലും കിട്ടാൻ താമസം ഉണ്ടാകും… നമ്മൾ തമ്മിൽ ഉള്ള ഒരു പുതിയ ബന്ധം തുടങ്ങുക അല്ലേ.. അതിൻ്റെ ഒരു സന്തോഷത്തിന്… ഈ മാസത്തെയും അടുത്ത മാസത്തെ പകുതിയും അമൗണ്ട് ഞാൻ നിനക്ക് ഒരു കാറിൻ്റെ രൂപത്തിൽ സമ്മാനിക്കാൻ പോകുക ആണ്….”

തൻ്റെ അപ്പൻ്റെ ബിസിനസിൽ ഒപ്പം ചേർന്ന അലൻ്റെ വളർച്ച ഞാൻ

💬 Comments

View all comments