Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
അന്ന് നേരിട്ട് അറിഞ്ഞു… മാരുതി 1000 എന്ന ലക്ഷ്വറി സെഡാൻ ഒറ്റ ദിവസം അതായത് അന്ന് ഉച്ചക്ക് മുൻപേ എനിക്ക് ഡെലിവറി ആയി…
ബാങ്കിൽ പോയി എൻ്റെ അക്കൗണ്ട് അപ്ഗ്രേഡ് ചെയ്യുന്നതിനും എല്ലാം അലനും അലീനിയും കൂടെ ഉണ്ടായിരുന്നു. ഉച്ചക്ക് എൻ്റെ കാർ എടുത്തതിൻ്റെ ട്രീറ്റ് കഴിച്ചു ഞങ്ങൾ പിരിഞ്ഞു….
രാവിലെ കൂട്ടുകാരനെ കാണാൻ വീട്ടിൽ നിന്നും ഇറങ്ങിയ ഞാൻ ഉച്ചക്ക് കാറുമായി ഞാൻ കയറി ചെന്നത് മീനാക്ഷിയും ലളിത അമ്മായിയും അമ്പിളിച്ചേച്ചിയും അത്ഭുതത്തോടെ നോക്കി നിന്നു.
ഞാൻ നിർബന്ധിച്ചു മീനാക്ഷിയെ പുറത്തു കൊണ്ടുപോയി… തുണിക്കടയിൽ കയറി അവൾക്ക് കുറച്ചു ഡ്രസ്സുകൾ എടുത്തു ഒപ്പം അവളുടെ അമ്മക്കും അനിയത്തിക്കും അമ്പിളിച്ചേച്ചിക്കും പിന്നെ ഉഷമ്മക്കും….
മീനാക്ഷി വളരെ സന്തോഷവതിയായിരുന്നു. അവളുടെ മുഖത്ത് നല്ല തെളിച്ചം വച്ചിരുന്നു… അവൾക്ക് ഇഷ്ടമുള്ള ഭക്ഷണവും മറ്റും ഞാൻ വാങ്ങിക്കൊടുത്തു.
തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ അവൾ സംസാരിക്കാൻ തുടങ്ങി…
“എൻ്റെ അനിയത്തി ഭാഗ്യവതിയാ… അല്ലെ ശ്രീ….”
“അതെന്താ…”
“ഏത് പെണ്ണും ആഗ്രഹിക്കുന്നത്, ശ്രീയെ പോലെ ഒരാളെ അല്ലെ…. ആ ഒരാൾ അവളെ പിറകെ നടക്കുന്നു…”
“ഓ…ഞാൻ നടക്കുന്നത് മാത്രേ ഉള്ളൂ…. നിൻ്റെ അനിയത്തിക്ക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ….”
“അതൊക്കെ നിൻ്റെ തോന്നലാ ശ്രീ… അവൾക്ക് നിന്നെ ഇഷ്ടാ..”
“ഓ… ആട്ടെ… നിനക്ക് ഇവിടെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ… എനിക്ക് എന്താ ശ്രീ ആ തറവാടിൻ്റെ അടുക്കളയിൽ മാത്രം ആയിരുന്നു ഞങ്ങളുടെ ജീവിതം… അതുപോലും ഇല്ലാതായപ്പോൾ ശ്രീ ആണ് എനിക്കും എൻ്റെ അമ്മക്കും ഒരു പുതിയ ജീവിതം തന്നത്…” അതും പറഞ്ഞു അവൾ കണ്ണീരൊഴുക്കാൻ തുടങ്ങി…
💬 Comments
View all comments