Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
വരവിനും ഇടക്ക് എപ്പോഴോ എനിക്ക് പുറത്തേക്ക് നോക്കാൻ പറഞ്ഞിരുന്നു, അപ്പൊ അവൻ ഒരാളെ പരിചയപ്പെടുത്താം എന്നും പറഞ്ഞിരുന്നു.
“ഹലോ… അലൻ ഉണ്ടോ…”
“ഇല്ല.. അലൻ ഉണ്ടില്ല, എന്താ ശ്രീ, ഉച്ചവരെ നിങ്ങളെ കൂടെ അല്ലായിരുന്നോ ഞങ്ങൾ.. എൻ്റെ കെട്ടിയോനെ എനിക്ക് തനിച്ച് കിട്ടില്ലേ…”
“എൻ്റെ പൊന്നോ, എനിക്ക് ഒരാളുടെ നമ്പറോ അഡ്രസ് തന്നാൽ മതി… ഒരു ആവശ്യം ഉണ്ടായിരുന്നു. അലൻ ഇല്ലേ അവിടെ…”
“എന്താടാ… അളിയാ….” അലൻ ഫോൺ വാങ്ങിച്ചെന്ന് തോന്നുന്നു.
“എടാ പണ്ട് ഞാൻ നിന്നോട് പുറത്ത് പോകുന്ന കാര്യം പറഞ്ഞപ്പോൾ നീ ഒരു ഏജൻ്റിൻ്റെ കാര്യം പറഞ്ഞില്ലേ, പുള്ളിയുടെ ഓഫീസ് എവിടാ… ഒരു ആവശ്യം ഉണ്ടായിരുന്നു…”
“പുല്ലേ, നീ എന്നെ പറ്റിച്ചു നാട് വിടുവാണോ… അയാളുടെ ഓഫീസ് എം.ജി റോഡ് ആണ്, ഞാൻ വിളിച്ചു പറഞ്ഞേക്കാം നിന്നെ സഹായിക്കരുത് എന്ന്…”
“ഒന്ന് പോടാ… വേറെ ഒരു കാര്യത്തിനാ വേറെ ആരേലും ഉണ്ടോ ഈ ഫീൽഡിൽ..”
“ഉണ്ട്… പക്ഷേ മൂപ്പർ ആണ് ഇവിടെ പ്രധാന ആൾ… ഞാൻ വിളിച്ചു പറഞ്ഞേക്കാം നീ പോയി കാണ്…”
ഞാൻ അമ്പിളിച്ചേച്ചിയോട് വരാൻ വൈകും എന്ന് പറഞ്ഞു, വണ്ടി എടുത്ത് നേരെ അങ്ങോട്ട് വിട്ടു. എൻ്റെ മനസ്സിൽ ചില പദ്ധതികൾ ഉണ്ടായിരുന്നു. സുധിക്ക് ഒരു പണി കൊടുക്കണം… അവൻ്റെ പോക്ക് മുടക്കണം പിന്നെ പറ്റിയാൽ ഭാര്യയുടെ ഇപ്പോഴത്തെ പണിയും തെറുപ്പിക്കണം… ഇതായിരുന്നു എൻ്റെ മനസ്സിൽ”
………………………………………………………
“ഹായ്… എൻ്റെ പേര് ശ്രീഹരി… അലൻ വിളിച്ചിരുന്നോ…”
“ഹായ്.. മിസ്റ്റർ ശ്രീഹരി… യെസ് അലൻ വിളിച്ചിരുന്നു… എൻ്റെ പേര് ഗഫൂർ… പറയൂ എന്താണ്
💬 Comments
View all comments