Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
ചെയ്യേണ്ടത്…” ഒരു 50 വയസ്സുള്ള ഒരിക്ക ആയിരുന്നു ആ സ്ഥാപനത്തിൻ്റെ ഓണർ…”
“എൻ്റെ ഒരു കസിൻ നഴ്സ് ആണ്… പുള്ളിക്കരിക്ക് പുറത്തേക്ക് പോയാൽ കൊള്ളാം എന്നുണ്ട്…”
“ഓ…ഇപ്പൊ ഗൾഫിൽ യുദ്ധം കഴിഞ്ഞ് അവസ്ഥ ഒന്ന് ഭേദപ്പെട്ട് വരുന്നതേ ഉള്ളൂ, അമേരിക്കയിലേക്ക് നോക്കുന്നോ അങ്ങനെ ആണേൽ പെട്ടെന്ന് നോക്കാം… ഒരു ഫാമിലി പോകാൻ റെഡി ആയി നിൽക്കുന്നുണ്ട് അവർക്ക് ഒരുമിച്ച് പോകണം എന്ന് പറഞ്ഞുള്ള ഡിലേ ആണ്… ആ ഭർത്താവ് ഒരു കിഴങ്ങൻ ആണ്.. ഒരു പെൺകുട്ടി കൂടെ ഉണ്ടേൽ ചിലപ്പോൾ അയാള് ഭാര്യയെ ആദ്യം തനിച്ച് വിടാൻ സമ്മതിക്കും… സീ അലന് വേണ്ടപ്പെട്ട ആളായത് കൊണ്ടാണ് ഇങ്ങനെ ഓപ്പൺ ആയി പറയുന്നത് കേട്ടോ…”
“ഓ.. എന്താണ് അവരുടെ പേര്….”
“ഒരു കവിത & സുധി… സത്യത്തിൽ അവർക്ക് വേണേൽ നാലോ അഞ്ചോ മാസം കഴിഞ്ഞാൽ ഒരുമിച്ച് കേറി പോകാം… പക്ഷെ ഫണ്ടിൻ്റെ ഇഷ്യു ആണ്… ഒരു പ്രോപ്പർട്ടി വിലക്കാൻ നോക്കുന്നത് ശെരി ആകാത്തത് ആണ്…”
“ഓക്കേ… ഞാൻ എന്തായാലും പെങ്ങളുമായി ഒന്ന് സംസാരിക്കട്ടെ… ബൈ ദ ബൈ ഈ പ്രോപ്പർട്ടി താങ്കൾക്ക് അറിയുമോ… കൊള്ളാമോ…”
“യെസ് കലൂർ ആണ്…. അവർ പറയുന്ന വിലക്ക് ഒക്കുന്നില്ല… എന്താ ശ്രീഹരിക്ക് നോട്ടം ഉണ്ടോ….”
“കൊള്ളാമെങ്കിൽ നോക്കാം…”
“എങ്കിൽ ഞാൻ അവരെ വിളിച്ച് പറയാം, ശ്രീഹരി ഒന്ന് പോയി നോക്ക്…. കച്ചവടം നടന്നാൽ കമ്മീഷൻ തരണേ…” അയാള് വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു…
………………………………………………………
അവൻ്റെ വീട്ടിലേക്ക് വണ്ടി ഓടിക്കുമ്പോൾ ഞാൻ ആലോചിച്ചു, ‘അല്ല എന്താണ് ഞാൻ ഇപ്പോൾ ഈ ചെയ്യുന്നത്,
💬 Comments
View all comments